www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മയക്കുമരുന്നു നൽകി 14 കാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; മലപ്പുറത്തെ ഞെട്ടിച്ച് വീണ്ടും പോക്‌സോ കേസ്

Share it:



മലപ്പുറം: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവ് 14 കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ രണ്ട് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.  

മറ്റുള്ള പ്രതികളെ കണ്ടെത്താൻ ശ്രമം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. ബാലക്ഷേമ സമിതി കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. 

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികളിൽ ഒരാൾ 14കാരിയുമായി അടുപ്പം സ്ഥാപിക്കുന്നത്. മയക്കുമരുന്നു സംഘത്തിൽപെട്ട പ്രതി പെൺകുട്ടിക്ക് തന്ത്രപൂർവം മയക്കുമരുന്നു നൽകി വശത്താക്കി. ലഹരിയിൽ വീണ പെൺകുട്ടിയുടെ വീട്ടിലെത്തിയും ഇയാൾ ലഹരി നൽകി. 

ഈ സമയങ്ങളിലും ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. പിന്നീട് തന്‍റെ സുഹൃത്തുക്കൾക്കും ഇയാൾ പെൺകുട്ടിയെ കാഴ്ച്ച വച്ചു. മാസങ്ങളോളം ഇവർ മയക്കുമരുന്നു നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തിൽ കൂട്ടുപ്രതികളെ കുടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Crime

Mostreaded

Post A Comment: