www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആത്മഹത്യ ചെയ്‌ത പോലെ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; വല്ലാത്ത ചെയ്‌ത്തായി പോയെന്ന് നാട്ടുകാർ

Share it:


വിവാഹ ഫോട്ടോഗ്രാഫിയുടെ മറവിൽ എന്തും ഏതും കാണിച്ചു കൂട്ടുന്നതാണ് ഇപ്പോഴത്തെ ന്യൂജൻ സ്റ്റൈൽ.. അൽപ വസ്ത്രമണിഞ്ഞും കള്ളു ഷാപ്പിലിരുന്നും ജെസിബി കൈയിൽ തൂങ്ങിപ്പിടിച്ചുമുള്ള വിവാഹ ഫോട്ടോഗ്രാഫിയൊക്കെ മലയാളി കണ്ടു മടുത്തു. ഇപ്പോഴിതാ വൈറലാകാൻ നവ വധൂവരൻമാർ കാണിച്ചത് അൽപം കടന്ന കൈയായി പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.  

പുഴയിൽ ചാടി ജീവനൊടുക്കി രീതിയിൽ നടത്തിയ ഫോട്ടോഷൂട്ടാണ് വിവാദമായത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് ഈ വീഡിയോ നൽകുക. എന്നാൽ സംഭവം അങ്ങനെയല്ല. രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും.

  

ഇരുവരെയും അരയിൽ ചേർത്ത് കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം. സ്വന്തം വിവാഹ ഫോട്ടോഗ്രാഫിക്ക് വേണ്ടി ഇത്തരമൊരു 'കടുംകൈ' ചെയ്‌ത ദമ്പതികളെ വിമർശിച്ചു കൊണ്ടാണ് പലരും പ്രതികരിക്കുന്നത്. ഗൗതം കശ്യപ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക്  പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോ വിവാദമായതോടെ പലരും ഇതിനെതിരെ രംഗത്തെത്തുകയും ചെയ്‌തു. കുട്ടിക്കളിയല്ല വിവാഹ ഫോട്ടോഗ്രാഫിയെന്നും പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Viral

Post A Comment: