www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ്; വിദേശികൾക്ക് പ്രവേശനം വിലക്കി കുവൈത്ത്

Share it:


കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദേശികളുടെ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. പ്രവേശനം പുനരാരംഭിക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റുകയായിരുന്നു. ‌

രാജ്യാന്തര രംഗത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണു തീരുമാനം. അതേ സമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്കു പ്രവേശനം നൽകും.

 

കുവൈത്തിലെത്തുന്നവർ14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. പൊതു-സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും വീടുകളിൽ കഴിഞ്ഞാൽ മതി. മറ്റുള്ളവർ ഏഴ് ദിവസം ഹോട്ടലിലും ഏഴ് ദിവസം വീട്ടിലുമാണ് ക്വാറന്‍റൈൻ പൂർത്തിയാക്കേണ്ടത്. കുവൈത്ത് മുസാഫിർ (Kuwait Musafer) എന്ന ആപ്പ് വഴി റജിസ്റ്റർ ചെയ്‌തവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Gulf

Post A Comment: