
ന്യൂഡെൽഹി: ഇന്ധന വില വർധനവിൽ ഇടപെടില്ലെന്ന് കേന്ദ്ര കർക്കാർ. ലോകത്ത് ഏറ്റവും കുറവ് നികുതി ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നീതി ആയോഗിന്‍റെ ആറാമത് സമ്പൂര്‍ണ യോഗത്തിലും ഇന്ധന വില സംബന്ധിച്ച ഒരു കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.
കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. അതിവേഗം പുരോഗമിക്കുന്ന രാജ്യം ഇന്ത്യയാണെന്നും അതുകൊണ്ട് തന്നെ സാധാരണക്കാരന്‍റെ ഉന്നതിക്കാണ് പ്രധാന പരിഗണന നല്‍കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും കോണ്‍ക്രീറ്റ് വീടുകള്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ പരിഷ്‌ക്കരണ നടപടികള്‍ തുടരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നിലവില്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഏറ്റവും ഊഷ്മളമാണെന്നും പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: