
വാഷിങ്ടൺ: വിചാരണ നടക്കുന്നതിനിടെ വനിതാ ജഡ്‌ജിയോട് പ്രണയാഭ്യർഥന നടത്തി മോഷണക്കേസ് പ്രതി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഡിമിത്രിയസ് ലെവിസ് എന്നയാളെയാണ് കവര്‍ച്ചാശ്രമം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
ഇയാളെ വിചാരണയ്ക്കായി എത്തിച്ചത് ബ്രോവാര്‍ജ് കൗണ്ടി ജഡ്ജായ തബിത ബ്ലാക്‌മോന്‍റെ മുന്നിലാണ്. സൂം വഴിയാണ് വിചാരണ നടത്തിയത്. വീട്ടിനുള്ളില്‍ കയറി കവര്‍ച്ച നടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വാദങ്ങളെല്ലാം കേട്ട് വിധി പ്രസ്താവിച്ചുകൊണ്ടരിക്കെയാണ് തബിതയോട് ലെവിസ് പ്രണയാഭ്യര്‍ഥനനടത്തിയത്. ജഡ്ജ്, നിങ്ങള്‍ വളരെയധികം സുന്ദരിയാണ്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്.. ഐ ലവ് യൂ, ഐ ലവ് യൂ.
എന്നാല്‍ ഇതൊന്നും കേട്ട് തബിത വീണില്ല. ചെറുതായൊന്ന് പുഞ്ചിരിച്ച തബിത പറഞ്ഞത്. മുഖസ്തുതി നിങ്ങളെ പലയിടത്തും എത്തിക്കും, പക്ഷേ ഇവിടെ നടപ്പാകില്ല എന്നാണ്.
തുടര്‍ന്ന് 5000 രൂപ ബോണ്ട് കെട്ടിവയ്ക്കാന്‍ ലെവിസിന് ശിക്ഷയും വിധിച്ചു. നേരത്തെയും നിരവധി മോഷണക്കേസില്‍ പിടിയിലായ ലെവിസ് വിവിധ കേസുകളിലായി വര്‍ഷം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: