ഗോകുലം ഗോപാലന്‍റെ നിർമാണത്തിൽ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ. ശ്രീ ഗോകുലം മൂവിസിന് വേണ്ടി നിർമിക്കുന്ന ചിത്രത്തിൽ ആറാട്ടു പുഴ വേലായുധപ്പണിക്കരെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സിജു വിൽസണ്‍ ആണെന്ന് അടുത്തിടെ വിനയൻ പ്രഖ്യാപിച്ചിരുന്നു.
സിജുവിന്‍റെ ഗംഭീര മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയുമുണ്ടായി. ഇപ്പോഴിതാ സിനിമയിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് വിനയൻ.
വിനയൻ പറയന്‍റെ കുറിപ്പ്
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താര സിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്, വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം പങ്കുവയ്ക്കുന്നു, നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം, നായികയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവെച്ച് വിനയൻ കുറിച്ചിരിക്കുകയാണ്. പൂനെ മോഡലും നടിയുമായ കയാദു മറാത്തി, കന്നഡ സിനിമകളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്.
"പത്തൊമ്പതാം നൂറ്റാണ്ടി"ൽ നവോഥാന നായകനും ധീര പോരാളിയുമായിരുന്ന ആറാട്ടു പുഴ വേലായുധ പണിക്കരായാണ് സിജു വിൽസൺ എത്തുന്നത്. മാറുമറയ്ക്കൽ സമര നായിക നങ്ങേലിയായാണ് ചിത്രത്തിൽ കയാദു എത്തുന്നതെന്നാണ് വിവരം. മറ്റനേകം ചരിത്ര പുരുഷൻമാരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
ഇൻസ്റ്റയിൽ ഏറെ സജീവമാണ് കയാദു ലോഹർ. ഹോട്ട് ചിത്രങ്ങളടക്കം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പങ്കുവെച്ച ബീച്ച് ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങിയവയാണ് ഇതിന് മുമ്പ് കയാദു അഭിനയിച്ച ചിത്രങ്ങൾ.
നിരവധി ഫാഷൻ ഷോകളിലുൾപ്പെടെ പങ്കുടെത്തിട്ടുമുണ്ട് കയാദു. ജുവല്ലറി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം റൊമാൻസിന് പ്രധാന്യം നൽകിയതായിരുന്നു. ആദ്യമായാണ് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു വേഷം കയാദു ഏറ്റെടുത്തിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: