www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുഞ്ഞിന്‍റെ അഛനും അമ്മയും താൻ തന്നെ ആകണം; സ്വന്തം ബീജം സൂക്ഷിച്ചു വച്ച ശേഷം പെണ്ണാകാനൊരുങ്ങി യുവ ഡോക്‌ടർ

Share it:


അഹമ്മദാബാദ്: ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നത് ഇന്ന് ഒരു പുതിയ വാർത്തയല്ല. എന്നാൽ ഗുജറാത്ത് സ്വദേശിനിയായ ഒരു ഡോക്‌ടർ ലിംഗമാറ്റം നടത്തുന്നതിന്‍റെ ഉദേശം അൽപം വ്യത്യസ്‌തമാണ്. തനിക്കുണ്ടാകുന്ന കുഞ്ഞിന്‍റെ അഛനും അമ്മയും താൻ തന്നെ ആയിരിക്കണമെന്ന ആഗ്രഹത്തിലാണ് ഈ ലിംഗമാറ്റം.  

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബീജം സൂക്ഷിച്ചു വച്ചാണ് 25 വയസുള്ള ഡോക്റ്റർ ജെസ്‌നൂർ ദയാര സ്ത്രീ ആകാൻ ഒരുങ്ങുന്നത്. റഷ്യൻ സർവകാല ശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ദയാര ഗുജറാത്തിലെ ഗോധ്രയിലെ ചെറുപട്ടണത്തിലാണ് ജനിച്ചത്. ആൺ കുട്ടിയായാണ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ തനിക്ക് സ്ത്രീയുടെ  പ്രകൃതമാണ് എന്ന് തിരിച്ചറിഞ്ഞ ദയാര, ഒരു പെൺകുട്ടിയെ പോലെ അണിഞൊരുങ്ങി നടക്കാൻ ആഗ്രഹിച്ചിരുന്നതായി ഓർമിക്കുന്നു. 

എന്നാൽ കുടുംബാംഗങ്ങൾ ഇതിനെ എതിർത്തു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തൻ്റെ ഉള്ളിലെ സ്ത്രീത്വത്തെ മൂടിവയ്ക്കാൻ ശ്രമിച്ചു. വീട്ടുകാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട എന്നാണ് അന്ന് കരുതിയതെന്ന് ഗുജറാത്തിലെ ആദ്യ ട്രാൻസ് വുമൺ ഡോക്റ്റർ ആകാൻ പോകുന്ന ജെസ്‌നൂർ ദയാര തുറന്നു പറഞ്ഞു.

പുറത്തുപോയി പഠിക്കാൻ തീരുമാനിച്ചതാണ് തൻ്റെ വ്യക്തിത്വം ഉൾപ്പെടെ പലതും മൂടിവയ്‌ക്കേണ്ട അവസ്ഥയ്ക്ക് വിരാമമിട്ടത്. യാഥാർഥ്യം മനസിലാക്കിയ താൻ ഒരു സ്ത്രീയായി ജീവിക്കാൻ തയ്യാറായി. ഇതൊരു സ്വാതന്ത്ര്യം ആയാണ് കരുതുന്നത്. തുടക്കത്തിൽ ഏറെ എതിർപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് വീട്ടുകാർ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്ത് വന്നതായി അവർ ഓർക്കുന്നു.  

മെഡിക്കൽ കൗൺസിലിന്‍റെ യോഗ്യത പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് ദയാര. ഇന്ത്യയിൽ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യാൻ ഇത് അത്യാവശ്യമാണ്. ഈ വർഷം അവസാനം യോഗ്യത പരീക്ഷ കഴിയുന്ന മുറയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിലാണ് 25കാരി. പൂർണമായി സ്ത്രീയായി മാറി കഴിഞ്ഞാൽ ഒരു കുട്ടിയുടെ അമ്മയാകണമെന്നതാണ് തൻ്റെ സ്വപ്‌നം. 

ഇതിന്‍റെ ഭാഗമായാണ് പുരുഷനായിരിക്കുമ്പോൾ ബീജം സൂക്ഷിക്കാൻ തീരുമാനിച്ചത്. ഇതിലൂടെ കുട്ടിയുടെ അഛനും താൻ തന്നെ ആണ് എന്ന അപൂർവ ബഹുമതിക്ക് അരികിലാണ് ദയാര. 

ആനന്ദിലെ ആശുപത്രിയിലാണ് ബീജം സൂക്ഷിക്കുന്നത്. എന്നാൽ നിയമത്തിന്‍റെ തടസം നില നിൽക്കുന്നുണ്ട്. ഭാവിയിൽ ഇതിന് അനുകൂലമായ തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് ദയാര പ്രതീക്ഷിക്കുന്നത്. നിലവിൽ ലോക്‌സഭാ പാസാക്കിയ വാടക ഗർഭ ധാരണ നിയന്ത്രണ ബിൽ പുരുഷന്മാർക്ക് ഗർഭ ധാരണം അനുവദിക്കുന്നില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Health

Post A Comment: