www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെറീനയും ഒസാക്കയും നേർക്കുനേർ; ഓസ്‌ട്രേലിയൻ ഓപ്പണിൽ നടന്നത് വമ്പൻ അട്ടിമറി

Share it:


മെല്‍ബണ്‍: വമ്പൻ അട്ടിമറികളുമായി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്‍റ്. പുരുഷ-വനിതാ വിഭാഗങ്ങളിൽ അപ്രതീക്ഷിത കളിക്കാർ സെമിയിലെത്തി. വനിതാ സെമിയില്‍ സെറീന വില്യംസും നവോമി ഒസാക്കയും തമ്മിലാണ് പോരാട്ടം. അതേസമയം, ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി ക്വാര്‍ട്ടറില്‍ തോറ്റു. പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ചും അസ്ലന്‍ കരാത്സേവും സെമിയിലെത്തിയിട്ടുണ്ട്.

അലക്‌സാണ്ടര്‍ സ്വെരേവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 6-2, 6-4, 7-6. മറ്റൊരു ക്വാര്‍ട്ടറില്‍ സീഡ് ചെയ്യപ്പെടാത്ത അസ്ലാന്‍ കരാത്സേവ് ഗ്രിഗോര്‍ ദിമിത്രോവിനെ അട്ടിമറിച്ചു.

 

സ്‌കോര്‍ 2-6, 6-4, 6-1, 6-2. ഓപ്പണ്‍ കാലഘട്ടത്തില്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ തന്നെ സെമിയില്‍ കടക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടം ഇതിലൂടെ റഷ്യന്‍ താരം സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാം സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള താരവുമായി കരാത്സേവ്.

വനിതാ സിംഗിള്‍സില്‍ കരോലിന മുച്ചോവയാണ് ആഷ്‌ലി ബാര്‍ട്ടിയെ ഞെട്ടിച്ചത്. സ്‌കോര്‍ 1-6, 6-3, 6-2. കിരീടപ്രതീക്ഷയുമായി ടൂര്‍ണമെന്‍റിനിറങ്ങിയ ബാര്‍ട്ടിക്ക് ആദ്യ സെറ്റിനുശേഷം താളം കണ്ടെത്താനായില്ല. ലോക രണ്ടാം റാങ്കുകാരിയായ സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി സെറീയനയും സെമിയിലെത്തി. സ്‌കോര്‍ 6-3, 6-3. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

sports

Post A Comment: