www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡിം അടിക്കാത്ത വിരുതൻമാർക്ക് ഇനി പിടിവീഴും; ലക്‌സ് മീറ്ററുമായി മോട്ടോർവാഹന വകുപ്പ്

Share it:


കൊച്ചി: രാത്രി യാത്രയിൽ ഡിം അടിക്കാതെ ചീറിപ്പായുന്ന വിരുതൻമാരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ്. മൊബൈൽ വലിപ്പത്തിലുള്ള  ലക്‌സ് മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ഡിം അടിക്കാത്തവരെയും തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെയും കുടുക്കാൻ ഒരുങ്ങുന്നത്. ലക്‌സ് മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരേ പിഴ ചുമത്താനും ബോധവൽക്കരണം നടത്താനുമാണ് മോട്ടാർ വാഹന വകുപ്പിന്‍റെ നീക്കം.  

നിയമപ്രകാരം 24 വാട്ട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്ട്സിൽ കൂട്ടാൻ പാടില്ല. 12 വാട്ട്സ് ഉള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്ട്സിലും കൂടരുത്. ഒട്ടുമിക്ക വാഹനങ്ങളിലും 60 വാട്ട്സ് വരെ ശേഷിയുള്ള ബൾബുകളാണ് നിർമാണക്കമ്പനികൾ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്‍റെ അളവ് കൂടിയാൽ ലക്‌സ് മീറ്റർ പിടികൂടും.

രാത്രിയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലക്‌സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ ഇന്‍റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത്.

ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോ​ഗിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിന്‍റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

auto

Post A Comment: