
കൊച്ചി: പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഹാർട്ട് അറ്റാക്ക് (ഹൃദയാഘാതം) ഇപ്പോൾ യുവാക്കളിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. നിരവധി ജീവനുകൾ ഹൃദയാഘാതത്തെ തുടർന്ന് നഷ്‌ടമാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെറിയ അശ്രദ്ധകൾ പലപ്പോഴും മരണത്തിലേക്ക് തന്നെ നയിച്ചേക്കാമെന്നാണ് ഡോക്‌ടർമാർ മുന്നറിപ്പ് നൽകുന്നത്.
കുറച്ചു വർഷങ്ങൾക്കു മുൻപു വരെ 45 വയസിനു മുകളിലുള്ള പുരുഷന്മാർക്ക് അതു പോലെ തന്നെ 55 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ആയിരുന്നു ഹൃദയാഘാത സാധ്യത കൂടുതലായി ഉണ്ടായിരുന്നത്.
പലപ്പോഴും ഈ മരണങ്ങൾ സംഭവിക്കുന്നത് ഹാർട്ട് അറ്റാക്കിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങൾ അവഗണിക്കുന്നത് മൂലമോ അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ഹാർട്ടറ്റാക്ക് വരുന്നതിനു മുന്നോടിയായി ഉള്ളതാണെന്ന് മനസിലാക്കാൻ സാധിക്കാത്തത് മൂലമാണ്. അതുകൊണ്ട് ഹൃദയാഘാതത്തിനു മുന്നോടിയായി വരാവുന്ന ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമ്മൾ അറിഞ്ഞു വെക്കേണ്ടതാണ്.
- നെഞ്ചിൽ ഉണ്ടാകുന്ന അസ്വസ്ഥത
നടക്കുമ്പോൾ അനുഭവപ്പെടുന്ന അസാധാരണമായ നെഞ്ചുവേദന, കുറച്ചു സമയം അതായത് രണ്ടു മുതൽ ആറു മിനിറ്റ് വരെ നീണ്ടുനിൽക്കുന്നത് ആയിരിക്കും ഇത്തരത്തിലുള്ള നെഞ്ചുവേദന. നെഞ്ചിൽ ഭാരം കയറ്റി വെച്ചാൽ എങ്ങനെയോ, അങ്ങനെ. ഹൃദയ ദമനികളിൽ ഏതെങ്കിലും തരത്തിലുള്ള തടസം നേരിട്ടാൽ ഈ വേദന ഉണ്ടാകാറുണ്ട്.
പലരീതിയിലാണ് ഓരോരുത്തർക്കും ഈ വേദന അനുഭവപ്പെടുന്നത്. ചിലർക്ക് നെഞ്ചിനു മുകളിൽ എന്തോ ഭാരം കയറ്റിവച്ചതു പോലെയാണ് തോന്നുക. ചിലർക്ക് നെഞ്ചിനുള്ളിൽ എന്തോ കത്തുന്നതു പോലെ അനുഭവപ്പെടും. ഇത്തരം വേദനകൾ ഉണ്ടാകുമ്പോൾ തന്നെ ഡോക്‌ടറെ കാണുന്നതാണ് ഉചിതം.
- ഓക്കാനവും ദഹനക്കേടും
- കൈകളിലേക്ക് പടരുന്ന വേദന
- തൊണ്ടവേദന
- ശരീരം തളരുന്ന പോലെ തോന്നൽ
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: