www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാറ്റടിച്ച് ഗർഭിണി; ഒരു മണിക്കൂറിനുള്ളിൽ സുഖ പ്രസവം; ലോകത്തെ ഞെട്ടിച്ച് 25 കാരി

Share it:


ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങൾ നമുക്ക് ചുറ്റും നടക്കാറുണ്ടെങ്കിലും ഇന്തോനേഷ്യയയിൽ നടന്ന ഒരു അപൂർവ പ്രസവസത്തിന്‍റെ വാർത്ത ഇപ്പോൾ ലോക മാധ്യമങ്ങളിൽ നിറയുകയാണ്. കാറ്റടിച്ച് ഗർഭിണിയായ യുവതി കുഞ്ഞിന് ജൻമം നൽകിയതാണ് വാർത്ത. തെക്കൻ ഇന്തോനേഷ്യൻ പ്രവിശ്വയായ വെസ്റ്റ് ജാവയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.  

താൻ ഗർഭിണിയായത് കാറ്റടിച്ചാണെന്ന യുവതിയുടെ വാദം പുറത്തു വന്നതോടെ വാർത്ത ലോക ശ്രദ്ധ നേടി. ഇപ്പോൾ ഈ വാർത്തയുടെ ചുരുൾ അഴിക്കാനുള്ള തത്രപാടിലാണ് ഇന്തോനേഷ്യൻ പൊലീസ്. സിയാൻജൂർ പട്ടണത്തിലെ സിതി സൈനയെന്ന 25 കാരിയാണ് കഴിഞ്ഞ ആഴ്ച്ചയിൽ ആരോഗ്യമുള്ള പെൺകുഞ്ഞിന് ജൻമം നൽകിയത്. 

പ്രസവവേദനയുണ്ടാകുന്നതുവരെ താൻ ഗർഭിണി ആണെന്ന് തനിക്കറിയില്ല എന്നാണ് സിതിയുടെ വാദം. വീട്ടിൽ പ്രാർഥനയ്ക്ക് ശേഷം താൻ മുഖം താഴ്ത്തി ഇരിക്കുമ്പോൾ വീടിനു ചുറ്റും ഒരു കാറ്റ് വീശി. ഇതിനു പിന്നാലെ യോനിയിലും ഒരു കാറ്റ് വീശുന്നതായി തോന്നി. അഞ്ച് മിനിറ്റിനുശേഷം, വയറ്റിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കിലേക്ക് എത്തിയതും പ്രസവം നടന്നു. 

കാറ്റ് ശക്തമായി വീശിയപ്പോൾ താൻ സ്വീകരണ മുറിയിൽ ആയിരുന്നു എന്ന് യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വയറ്റിലുണ്ടായ വേദനയ്ക്ക് ശമനമില്ല എന്ന് കണ്ടതോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് ക്ലിനിക്കിലേക്ക് കൊണ്ടുപോയതായും അവിടെ താൻ കുഞ്ഞിനെ പ്രസവിച്ചതായും സിതി അവകാശപ്പെടുന്നു.

 

വിചിത്രമായ ഗർഭധാരണത്തെക്കുറിച്ചുള്ള വാർത്തകൾ പെട്ടന്ന് സിയാൻജൂർ പട്ടണത്തിലേക്കും തുടർന്ന് ലോകം മുഴുവൻ വ്യാപിച്ചു. ഇതേതുടർന്ന് ജില്ലാ മേധാവി സിതിയെ നേരിട്ട് ചെന്ന് കണ്ടു. അമ്മയും കുഞ്ഞും ആരോഗ്യകരമായി ഇരിക്കുന്നു. സ്വാഭാവിക പ്രസവം ആണ്. പെൺകുട്ടിയ്ക്ക് ഭാരം 2.9 കിലോഗ്രാം ഉണ്ടെന്നും സിഡൺസ് കമ്മ്യൂണിറ്റി ക്ലിനിക് ഡയറക്ടർ ഇമാൻ സുലൈമാൻ പറഞ്ഞു. 

പ്രസവ വേദനയുണ്ടാകുന്നതുവരെ തൻ ഗർഭിണി ആണ് എന്നറിയാൻ സാധിക്കാത്ത ക്രിപ്റ്റിക് പ്രെഗ്നൻസി ആയിരിക്കും സിതി സൈനയുടെ അത്ഭുത ഗർഭധാരണത്തിന് പിന്നിൽ എന്നാണ് ഇമാന്‍റെ നിരീക്ഷണം. വാർത്ത വൈറൽ ആയതോടെ പൊലീസും കാര്യങ്ങൾ അന്വേഷിക്കാൻ എത്തി. എത്രയും വേഗം വാർത്തയുടെ സത്യാവസ്ഥ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഇന്തോനേഷ്യൻ പൊലീസും അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

Share it:

Mostreaded

world

Post A Comment: