കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ച് ആൾകൂട്ടം സൃഷ്‌ടിച്ചതിനു നടൻ മമ്മൂട്ടി, രമേഷ് പിഷാരടി, നിർമാതാവ് ആന്‍റോ ജോസഫ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഇവർ പങ്കെടുത്തതിനെ തുടർന്ന് ആൾക്കൂട്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് എലത്തൂർ പൊലീസ് കേസെടുത്ത്.
ചടങ്ങ് സംഘടിപ്പിച്ച ആശുപത്രി അധികൃതർക്കെതിരെയും പകർച്ച വ്യാധി തടയൽ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച്ചയാണ് ആശുപത്രിയിലെ റോബട്ടിക്ക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയത്. രമേഷ് പിഷാരടിയും ആന്‍റോ ജോസഫും ഒപ്പം ഉണ്ടായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: