ടോക്കിയോ: 130 കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി ടോക്കിയോയിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. ഒളിംപിക്‌സിൽ അത്‌ലറ്റിക്കിലെ ആദ്യ സ്വർണ മെഡലാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. 87.58 മീറ്റർ ദൂരമാണ് നീരജിന്‍റെ ജാവലിൻ കീഴടക്കിയത്.
കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ കൂടിയാണ് നീരജ്. ഒളിംപിക്‌സ് അത്‌ലറ്റിക് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യയ്ക്ക് സ്വർണം ലഭിക്കുന്നത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻതാരം കൂടിയാണ് നീരജ്.
ഫൈനലിൽ തന്‍റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണനേട്ടം സ്വന്തമാക്കിയത്. പ്രാഥമിക റൗണ്ടിൽ 86.65 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലിലെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: