ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. അടുത്ത മാസം ഒന്നുമുതൽ ഭാഗികമായി സ്‌കൂളുകൾ തുറക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിൽ ലോക് ഡൗൺ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.
സ്‌കൂളുകളിൽ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50ശതമാനം വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്‌സിങ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാറിന്‍റെ നിര്‍ണായകമായ തീരുമാനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: