www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പങ്കാളിയിൽ നിന്നും പകരുന്ന ലൈംഗിക രോഗങ്ങൾ വന്ധ്യതയ്ക്ക് കാരണമായേക്കാം

Share it:


വന്ധ്യതയെ കുറിച്ച് പറയാൻ പോലും താൽപര്യമില്ലാത്തവരാണ് മലയാളികളിൽ അധികവും. പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യത ഇന്ന് സർവസാധാരണമായി മാറിയിട്ടുണ്ട്. എന്നാൽ ഇവയെ കുറിച്ച് തുറന്ന് സംസാരിക്കാനോ, ആവശ്യമായ ചികിത്സ തേടാനോ പലരും മിനക്കെടാറില്ല.

അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമം ഇല്ലായ്‌മ അലസ ജീവിതശൈലി, അമിതഭാരം തുടങ്ങിയവയാണ് പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്ന സാധാരണ കാരണങ്ങൾ. എന്നാൽ ലൈംഗിക ബന്ധത്തിനിടെ പകരുന്ന രോഗങ്ങളും വന്ധ്യതയ്‌ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  

ഉദ്ധാരണ ശേഷിക്കുറവുൾപ്പെടെയുള്ള ലക്ഷണങ്ങളാണ് പുരുഷൻമാരിൽ ഇത്തരം രോഗങ്ങൾ കാണിക്കുന്നത്. ക്ലമിഡിയ, ജെനിറ്റൽ ഹെർപ്പസ്, എച്ച്ഐവി എയ്‌ഡ്‌സ്‌, ഗോണേറിയ, സിഫിലിസ് എന്നിവ എല്ലാം പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷിയെ ബാധിക്കാവുന്ന ലൈംഗിക രോഗങ്ങളാണ്.  

വൈറസ്, ബാക്റ്റീരിയ, പരാന്ന ജീവികൾ തുടങ്ങിയവയാണ് ലൈംഗിക രോഗങ്ങൾക്ക് കാരണമാകുന്നത്. താരതമ്യേന തീവ്രത കുറഞ്ഞ ലക്ഷണങ്ങളായതിനാൽ പലപ്പോഴും ലൈംഗിക രോഗങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.



ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം

  • ലിംഗത്തിൽ നിന്ന് അസാധാരമായ പഴുപ്പ് വരുക. 
  • വായിലോ വായ്ക്ക് ചുറ്റുമോ കുമിളുകളും വ്രണങ്ങളും 
  • മൂത്രമൊഴിക്കുമ്പോൾ വേദനയും, തുടർച്ചയായുള്ള മൂത്രാശങ്കയും 
  • ജനനേന്ദ്രിയ ഭാഗത്ത് വ്രണവും അരിമ്പാറയും 
  • ലൈംഗിക അവയതിൽ നിന്ന് അസാധാരണ ദുർഗന്ധം 
  • പനി 
  • വയർ വേദന 
  • വേദനയും രക്തസ്രാവവും 



ലൈംഗിക രോഗത്തെ തടയാൻ ബുദ്ധിമുട്ടാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാൻ ചില മുൻ കരുതലുകൾ സ്വീകരിക്കാവുന്നതാണ്. ലൈംഗിക ബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോഗിക്കുന്നതും ജലധിഷ്ഠിത ലൂബ്രിക്കന്‍റുകൾ ഉപയോഗിക്കുന്നതുമെല്ലാം ഇതിനു സഹായിക്കും. ലൈംഗിക പങ്കാളികൾക്കും ഇത്തരം രോഗങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തി സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ശ്രദ്ധിക്കണം.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Health

Post A Comment: