ഒഡീഷ: കടുത്ത മഞ്ഞപ്പിത്തവും അരിവാൾ കോശ രോഗവും ഉണ്ടായിരുന്ന യുവതിക്ക് ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ഭുവനേശ്വറിലെ ഗഞ്ചം ജില്ലയിലെ ഭഞ്ചാനഗര്‍ ബ്ലോക്കിലെ ശരണ്‍കുള്‍ സ്വദേശിനിയായ ചാബി നായിക്ക് എന്ന യുവതിക്കാണ് കടുത്ത ആരോഗ്യ പ്രതിസന്ധിക്കിടെ നാല് കുട്ടികൾ പിറന്നത്. ബീരേന്ദ്ര നായിക്കാണ് ഇവരുടെ ഭര്‍ത്താവ്.
എസിബി ആശുപത്രിയിലെ പരിശോധനയില്‍ ഇവരുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് കണ്ടെത്തി. പരിശോധനയില്‍ ഇവര്‍ക്ക്, അരിവാള്‍ കോശരോഗവും, കടുത്ത മഞ്ഞപ്പിത്തവും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ ഗുരുതരമായ രീതിയില്‍ ഇവരെ വിളര്‍ച്ചയും ബാധിച്ചിരുന്നു. ഇവരുടെ അതി ഗുരുതര ആരോഗ്യ സ്ഥിതി തിരിച്ചറിഞ്ഞ എസിബി ആശുപത്രി ഇവരെ പുറംതള്ളാതെ, ഇതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു.
ജനറല്‍ ഡോക്ടര്‍മാരും, ഗൈനക്കോളജിയിലെ വിദഗ്ദരും, രക്തത്തിന്‍റെ പഠനം നടത്തുന്ന ഹെമറ്റോളജി വിഭാഗവും, കരള്‍, പിത്തകോശം, അഗ്‌ന്യാശയം തുടങ്ങിയവയുടെ പഠനം നടത്തുന്ന ഹെപ്പറ്റോളജി വിഭാഗവും ചേര്‍ന്നാണ് ഇവരെ നിരീക്ഷിച്ചതും, ചികിത്സിച്ചതും. അഞ്ച് ജീവനും രക്ഷിച്ചെടുക്കാന്‍ ഇവര്‍ ഒരുമിച്ച് അസാധാരണമായ വൈദ്യ നടപടി ക്രമമാണ് സ്വീകരിച്ചത്.
എസിബി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്‍റെ തലവനായ ഡോക്ടര്‍ തുഷാര്‍ കറിന്‍റെ നേതൃത്വത്തില്‍ നടന്ന ചികിത്സാ നപടിയ്ക്ക് ഒടുവിലാണ് ഈ അമ്മയെയും കുഞ്ഞുങ്ങളെയും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. നാല് പെണ്‍കുട്ടികളാണ് ജനിച്ചത്. ദരിദ്ര കുടുംബത്തിലുള്ള
ചാബിയെ എസിബി ആശുപത്രിയിലെത്തിക്കാന്‍ സഹായകമായത് സ്മൈല്‍ പ്ലീസ് എന്ന സന്നദ്ധ സംഘടനയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓളിവുഡ് അഭിനേതാവായ സബ്യസാചി മിശ്രയാണ് സംഘടനയുടെ സ്ഥാപകന്‍. ബീരേന്ദ്ര നായിക്ക്-ചാബി ദമ്പതികളുടെ സാമ്പത്തിക സ്ഥിതി തീര്‍ത്തും ദുര്‍ബലമാണ് എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മിശ്ര അവരുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: