തൊടുപുഴ: ഉപ്പുതറയിൽ നിന്നും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ തൃശൂരിലേക്ക് പോയ ട്രാവലർ മറിഞ്ഞ് 17 പേർക്ക് പരുക്ക്. ബുധനാഴ്ച്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. മൂലമറ്റം- വാഗമൺ റോഡിൽ മണപ്പാടിയിൽ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രാവലർ മറിയുകയായിരുന്നു.
നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവലെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഉപ്പുതറ മത്തൻപുതയിടം ഉഷ (40), ജാൻസി (46), ചേനാട്ട് കോശി (56), ആലടി ചൊങ്കര ബെന്നിച്ചൻ ചാക്കോ (42) എന്നിവർക്കാണ് ഗുരുതര പരുക്കേറ്റതെന്നാണ് പ്രാഥമിക വിവരം. എലിസബത്ത്, അയന, മനു, ഡയാന, റിയ, റീമ, സജി, ഡയാന, അപ്പു, ഷാജി, ഡെന്നീസ്, സന്തോഷ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ എല്ലാവരും ആലടി, ഉപ്പുതറ, മേരികളും, അയ്യപ്പൻകോവിൽ പ്രദേശത്ത് താമസിക്കുന്നവരാണ്.
ബുധനാഴ്ച്ച വൈകിട്ട് ആറിനായിരുന്നു അപകടം. ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ട്രാവലർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ കുടുങ്ങിയവരെ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരും ഫയർ ഫോഴ്‌സും ചേർന്നാണ് പുറത്തെടുത്തത്.
രണ്ട് മണിക്കൂറോളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് വാഹനം നീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കാഞ്ഞാർ സർക്കിൽ ഇൻസ്പെക്റ്ററുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
പിഞ്ചു കുഞ്ഞിന്‍റെ തലയുമായി നായ തെരുവിൽ; മനസാക്ഷിയെ നടുക്കുന്ന സംഭവം
മധുര: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നാട നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച്ച ആദ്യം കണ്ടത്.
ഇയാൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുട്ടിയുടെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ തല ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്‍റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുകയായിരുന്നുവെന്നാണ് പൊലീസിനും ലഭ്യമായ വിവരം. തല്ലാക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സമീപത്തെ വീടുകളിൽ കുട്ടികളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ തലയായിരിക്കാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: