വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ആചാരങ്ങൾ പലനാടുകളിലും വ്യത്യസ്‌തമാണ്. എന്നാൽ ചില നാടുകളിൽ വിവാഹ ചടങ്ങുകൾ ഇപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യുന്നതാകുന്നുണ്ട്. ഇന്ത്യയിലെ ചില നാടുകളിലാണ് ഇത്തരത്തിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വിവാഹ ആചാരങ്ങളുള്ളത്.
ഓൺലൈനിൽ വരനെയും വധുവിനെയും കണ്ടെത്തുന്ന ഹൈടെക് യുഗത്തിലും ഇന്ത്യയിലെ പല ഉൾനാടൻ പ്രദേശങ്ങളിലും വിചിത്രമായ വിവാഹ ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിവാഹത്തിൽ അമ്മ പങ്കെടുക്കാന്‍ പാടില്ലെന്ന് തുടങ്ങി അഞ്ച് ദിവസത്തേക്ക് വധു നഗ്‌നയായി കഴിയണമെന്ന് വരെ വിധിച്ചിട്ടുള്ള ചില വിവാഹ രീതികള്‍ ഇന്നും ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ പാലിക്കപെടുന്നുണ്ടത്രേ.
ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള വിചിത്രമായ ആചാരങ്ങള്‍ പിന്തുടരുന്നത്. വിവാഹത്തിന് ശേഷം വധുവിനെ അഞ്ച് ദിവസത്തേക്ക് നഗ്നയായിരിക്കാന്‍ നിര്‍ബന്ധിതമാക്കുകയും പങ്കാളിയുമായി ശാരീരികബന്ധം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ആചാരം ഹിമാചല്‍ പ്രദേശില്‍ ചില ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
മകന്‍റെ വിവാഹത്തില്‍ അമ്മ പങ്കെടുക്കാന്‍ പാടില്ലെന്ന വിചിത്രമായ ആചാരം പിന്തുടരുന്നവരുമുണ്ട്. മകന്‍റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് അമ്മ കല്യാണചടങ്ങില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നാണ് വിശ്വാസം. ബംഗാളി കല്യാണ ചടങ്ങുകളില്‍ ഇത്തരത്തിലൊരു ആചാരം ഇന്നും നിലനിക്കുന്നുവെന്നാണ് റിപ്പോർട്ട്.
വരനെ വധുവിന്‍റെ പിതാവ് കാലുകഴുകി സ്വീകരിക്കുന്ന ചടങ്ങുകള്‍ ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പാലും തേനും ഉപയോഗിച്ച് വരന്‍റെ പാദങ്ങള്‍ കഴുകിയ ശേഷം ഭാര്യാപിതാവ് തന്നെ അത് കുടിക്കുന്ന ആചാരം ഗുജറാത്തില്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. മധുപര്‍ക്കാ എന്നാണ് ഈ ആചാരം അറിയുന്നത്.
കുടുംബ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വധുവിന് കഴിവുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വധുവിന്‍റെ തലയില്‍ അമ്മായിയമ്മ മണ്‍കലങ്ങള്‍ വയ്ക്കുന്ന ചടങ്ങുകള്‍ ബീഹാറില്‍ പ്രചാരത്തിലുണ്ട്. തലയില്‍ വച്ച മണ്‍കുടം താഴെ വീഴാതെ മുതിര്‍ന്ന ആളുകളില്‍ നിന്നും വധു അനുഗ്രഹം വാങ്ങണം. ഇത്തരം ചടങ്ങുകൾക്കെതിരെ പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
പിഞ്ചു കുഞ്ഞിന്‍റെ തലയുമായി നായ തെരുവിൽ; മനസാക്ഷിയെ നടുക്കുന്ന സംഭവം
മധുര: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നാട നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച്ച ആദ്യം കണ്ടത്.
ഇയാൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുട്ടിയുടെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ തല ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്‍റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുകയായിരുന്നുവെന്നാണ് പൊലീസിനും ലഭ്യമായ വിവരം. തല്ലാക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സമീപത്തെ വീടുകളിൽ കുട്ടികളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ തലയായിരിക്കാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: