www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ കൂടെ കിടത്തിയാൽ പണം തരാമെന്ന് വാഗ്‌ദാനം; 80 കാരനെ യുവാവ് കൊലപ്പെടുത്തി

Share it:


മുംബൈ: ഭാര്യയെ കൂടെ കിടത്തിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്‌ത കോടീശ്വരനെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. 80 വയസുള്ള വൃദ്ധനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 കാരൻ അറസ്റ്റിലായി. നവിമുംബൈയിലാണ് സംഭവം. കോടികളുടെ ആസ്തിയുള്ള ശ്യാമകാന്ത് തുക്കാറാം നായിക്കാണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയില്‍ നിരവധി കടകളും ഫ്‌ളാറ്റുകളും സ്ഥലങ്ങളും ഉള്ളതായി പൊലീസ് പറയുന്നു. ശ്യാമകാന്ത് ഇടയ്ക്കിടെ 33കാരന്‍റെ കടയില്‍ പോകാറുണ്ടായിരുന്നു. ഓഗസ്റ്റ് 29ന് തന്‍റെ കൂടെ കിടക്ക പങ്കിടാന്‍ ഭാര്യയെ അയക്കുമോ എന്ന് 80കാരന്‍ യുവാവിനോട് ചോദിച്ചു. 5000 രൂപ തരാമെന്ന് ആദ്യം വാഗ്ദാനം നല്‍കി.

പിന്നീട് തന്‍റെ ഗോഡൗണിലേക്ക് ഭാര്യയെ അയച്ചാല്‍ പതിനായിരം രൂപ തരാമെന്നായി 80കാരന്‍. ഇതില്‍ പ്രകോപിതനായ 33കാരന്‍ ശ്യാമകാന്തിനെ തള്ളിയിട്ടു. വീഴ്‌ച്ചയുടെ ആഘാതത്തില്‍ 80കാരന്‍റെ തലയിടിച്ചു. ഉടന്‍ തന്നെ കടയുടെ ഷട്ടര്‍ താഴ്ത്തി യുവാവ് 80കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.

മൃതദേഹം ആദ്യം വാഷ്‌റൂമില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കുളത്തില്‍ കൊണ്ടുപോയി തള്ളി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

വരൾച്ച മാറാൻ പെൺകുട്ടികളെ നഗ്നരാക്കി നടത്തിച്ചു 

ഭോപ്പാൽ: ഗ്രാമത്തിലെ വരൾച്ച മാറാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ ഇടപെട്ടു. മധ്യപ്രദേശിലെ ദമോഹ് ജില്ലയിലാണ് ആറ് പെൺകുട്ടികളെ നഗ്നരാക്കി നടത്തിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. ദമോഹിലെ ബനിയ ഗ്രാമത്തിൽ വരൾച്ച രൂക്ഷമായിരുന്നു. വരൾച്ചയ്ക്ക് സമാനമായ സാഹചര്യം മാറ്റി മഴ പെയ്യാൻ ദൈവത്തെ പ്രീതിപ്പെടുത്താനാണ് കുട്ടികളെ നഗ്നരാക്കി നടത്തിയതെന്നായിരുന്നു ഗ്രാമവാസികളുടെ വിശദീകരണം. 

തവളയെ കെട്ടിയ മരത്തടി തോളിൽ വെച്ച് നഗ്നരായി നടക്കുന്നതാണ് ആചാരം. ഗ്രാമത്തിലെ സ്ത്രീകൾ ഭജനപാടി ഈ പെൺകുട്ടികളെ അനുഗമിക്കും. ഇങ്ങനെ ചെയ്താൽ മഴ ദൈവം പ്രീതിപ്പെടുകയും ഗ്രാമത്തിൽ മഴ പെയ്യുമെന്നുമാണത്രേ വിശ്വാസം. ഇതിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ദേശീയ ബാലവകാശ കമ്മീഷൻ ഇടപെട്ടു. 

വിഷയത്തിൽ ജില്ലാ ഭരണാധികരികളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. കുട്ടികളെ നഗ്നരാക്കി നടത്തിയതിൽ രക്ഷിതാക്കൾക്കും പങ്കുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവത്കരണം നടത്തുമെന്നും കലക്ടർ വ്യക്തമാക്കി.

പെൺകുട്ടികളെ നഗ്നരാക്കി നടത്തിയതായി വിവരം ലഭിച്ചിരുന്നുവെന്ന് ദമോഹ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് ഡിആർ തിവാരിയും അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണെന്നും പെൺകുട്ടികളെ നിർബന്ധിച്ച് നഗ്നരാക്കി നടത്തിയതായി കണ്ടെത്തിയാൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു. മഴ ലഭിക്കാത്തതിനാൽ നെൽപാടങ്ങൾ വരണ്ടെന്നും മഴ ദൈവത്തെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയിൽ ചില സ്ത്രീകൾ പറയുന്നതും കേൾക്കാം.

Share it:

Crime

Post A Comment: