ഭോപ്പാൽ: യുവതിയെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ശാലിനിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസിൽ പപ്പു ഗദേവാൾ എന്നയാളാണ് അറസ്റ്റിലായത്. ജബൽപൂരിലെ ഗ്വാരിഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അറസ്റ്റിലായ പപ്പുവിന്‍റെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട കൂറ്റൻ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു.
ഈ കല്ല് ഉപയോഗിച്ചാണ് പപ്പു ശാലിനിയെ തലക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാൾ മുളക് പൊടിയും വിതറിയിരുന്നു. യുവതിയുടെ മൃതദേഹത്തിന് സമീപത്തു നിന്നും ഒരു കടലാസും പൊലീസ് കണ്ടെത്തി. "പ്രണയത്തിൽ വഞ്ചന' എന്നാണ് കടലാസിൽ എഴുതിയിരിക്കുന്നത്. വീര എന്ന പേരും കടലാസിൽ ഉണ്ടായിരുന്നു. ശാലിനിയെ അവസാനമായി കണ്ടത് പപ്പുവിനൊപ്പമാണെന്നാണ് അയൽവാസികൾ പൊലീസിനോട് പറഞ്ഞത്.
ശാലിനിക്കൊപ്പമായിരുന്നു പപ്പു താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയിതിനെ തുടർന്ന് പപ്പുവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കാമുകിയെ കൊന്നത് താനാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു.
വീര എന്ന യുവാവുമായി ശാലിനിക്ക് അടുപ്പമുണ്ടായിരുന്നു. ഇയാളുമായി ശാലിനി സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്നു. ഇയാളുമായി സംസാരിക്കുന്നത് അവസാനിപ്പിക്കാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യുവതി സ്വന്തം വീട്ടിൽ സ്ഥിരമായി സന്ദർശനം നടത്തുന്നതും പപ്പു എതിർത്തിരുന്നു. തVz ആവശ്യങ്ങൾ കാമുകി അനുസരിക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
രാത്രി ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇയാൾ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ഉറങ്ങിയ പ്രതി രാവിലെ പതിവു പോലെ ജോലിക്ക് പോകുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
സ്ത്രീകളുടെ 700ലധികം അടിവസ്ത്രങ്ങൾ മോഷ്‌ടിച്ചു; 56 കാരൻ അറസ്റ്റിൽ
സ്ത്രീകളുടെ അടിവസ്ത്രം മോഷ്‌ടിക്കുന്ന ഞരമ്പ് രോഗികളുടെ വാർത്തകൾ നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ തെക്കൻ ജാപ്പനീസ് നഗരമായ ബെപുവിലുണ്ടായ ഒരു സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരാളുടെ അപ്പാർട്ട്മെന്‍റിൽ കണ്ടെത്തിയത് 700 ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ്. മോഷ്‌ടിച്ച അടിവസ്ത്രങ്ങൾ തന്‍റെ അപ്പാർട്ടമെന്‍റിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്‌തു.
വിവിധ അലക്കുശാലകളിൽ നിന്നാണ് ഇയാൾ സ്ത്രീകളുടെ അടിവസ്ത്രം തിരഞ്ഞുപിടിച്ച് മോഷ്‌ടിച്ചത്. ടെറ്റ്സുവോ യുറാത്ത (56) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരുക്കുന്നത്. പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഓഗസ്റ്റ് 24 ന് അലക്കുശാലയിൽ നിന്ന് തന്‍റെ ആറ് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളെജ് വിദ്യാർത്ഥിനിയാണ് പൊലീസിനെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന്, ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ യുറാത്തയുടെ അപ്പാർട്ട്മെന്‍റിൽ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പൊലീസ് ഇവ കണ്ടുകെട്ടി. അവർ അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോർട്ട് ചെയ്തു.
മോഷണ കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ പാന്‍റീസ് ശേഖരം തങ്ങൾ കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപ്പു സിറ്റി പൊലീസ് വക്താവ് അബേമാ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ജപ്പാനിൽ തന്നെ 30 വയസുള്ള ഒരു ഇലക്ട്രീഷ്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ 400 -ലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.
Post A Comment: