സ്ത്രീകളുടെ അടിവസ്ത്രം മോഷ്‌ടിക്കുന്ന ഞരമ്പ് രോഗികളുടെ വാർത്തകൾ നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ തെക്കൻ ജാപ്പനീസ് നഗരമായ ബെപുവിലുണ്ടായ ഒരു സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരാളുടെ അപ്പാർട്ട്മെന്‍റിൽ കണ്ടെത്തിയത് 700 ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ്. മോഷ്‌ടിച്ച അടിവസ്ത്രങ്ങൾ തന്‍റെ അപ്പാർട്ടമെന്‍റിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്‌തു.
വിവിധ അലക്കുശാലകളിൽ നിന്നാണ് ഇയാൾ സ്ത്രീകളുടെ അടിവസ്ത്രം തിരഞ്ഞുപിടിച്ച് മോഷ്‌ടിച്ചത്. ടെറ്റ്സുവോ യുറാത്ത (56) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരുക്കുന്നത്. പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഓഗസ്റ്റ് 24 ന് അലക്കുശാലയിൽ നിന്ന് തന്‍റെ ആറ് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളെജ് വിദ്യാർത്ഥിനിയാണ് പൊലീസിനെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന്, ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ യുറാത്തയുടെ അപ്പാർട്ട്മെന്‍റിൽ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്‌തു. പൊലീസ് ഇവ കണ്ടുകെട്ടി. അവർ അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോർട്ട് ചെയ്തു.
മോഷണ കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ പാന്‍റീസ് ശേഖരം തങ്ങൾ കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപ്പു സിറ്റി പൊലീസ് വക്താവ് അബേമാ ടിവിയോട് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജപ്പാനിൽ തന്നെ 30 വയസുള്ള ഒരു ഇലക്ട്രീഷ്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ 400 -ലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ജയിലിൽ തീ പിടുത്തം; 41 തടവുകാർ വെന്തു മരിച്ചു
ജക്കാർത്ത: ജയിലിലുണ്ടായ വൻ തീപിടുത്തത്തിൽ 41 തടവുകാർ വെന്തു മരിച്ചു. ഇന്തൊനേഷ്യയിലെ ജക്കാർത്തയ്ക്ക് സമീപമുള്ള തൻജെറാങ് ജെയിലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച്ച പുലർച്ചെ പ്രദേശിക സമയം മൂന്നോടെയായിരുന്നു തീപിടുത്തം.
തടവുകാർ ഈ സമയം ഉറക്കത്തിലായതിനാലാണ് മരണ സംഖ്യ ഉയർന്നതെന്നാണ് കരുതുന്നത്. മയക്കുമരുന്നു കേസുകളിൽ ശിക്ഷ അനുഭവിച്ചിരുന്നവരെ പാർപ്പിച്ചിരുന്ന ജയിൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും 41 പേർ വെന്തു മരിച്ചു. എട്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായി കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: