www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1868) Idukki (1805) Mostreaded (1616) Crime (1419) National (1213) Entertainment (843) world (434) Viral (429) Video (355) Health (206) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (18) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
ASIAN Men's Wonder-13 Sports Running Shoes…

മേലാൽ വീട്ടിലേക്ക് കയറരുത്; വീട്ടിലെത്തിയ മൂർഖനെ ശാസിച്ച് പറഞ്ഞയക്കുന്ന വീട്ടമ്മ

Share it:



കോയമ്പത്തൂർ: പാമ്പിനെ കണ്ടാൽ ഉടൻ വടിയെടുത്ത് തല്ലിക്കൊല്ലുന്നതാണ് പതിവ്. എന്നാൽ വീട്ടിലെത്തിയ മൂർഖനെ ശാസിച്ച് പറഞ്ഞു വിടുന്ന ഒരു വീട്ടമ്മയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  

കോയമ്പത്തൂരിലാണ് സംഭവം. അത്ര വലിപ്പമില്ലാത്ത ഒരു മൂർഖൻ പാമ്പാണ് വീടിന്‍റെ കോമ്പൗണ്ടിൽ കയറിയത്. ഇതു കണ്ടതോടെ ചെറിയ ഒരു വടിയെടുത്ത് കുഞ്ഞുങ്ങളെ ഉപദേശിക്കുന്നതു പോലെ വീട്ടമ്മ പാമ്പിനെ ഉപദേശിച്ച് പറഞ്ഞു വിടുന്നതാണ് വീഡിയോയിൽ. 

വീട്ടിലേക്ക് ഇനി വരരുതെന്നും നിന്‍റെ സുരക്ഷയെ ഓർത്താണ് ഇത് പറയുന്നതെന്നും വീട്ടമ്മ പാമ്പിനോട് പറയുന്നുണ്ട്. ഇനിയും കണ്ടാൽ അന്ന് നിനക്ക് പാൽനൽകാമെന്നും ഇപ്പോൾ പോകു എന്നുമാണ് വീട്ടമ്മയുടെ സ്നേഹത്തോടെയുള്ള ശാസന. 

യുടൂബിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. പാമ്പിനെ കണ്ടപാടെ തല്ലിക്കൊല്ലുന്നവർ ഈ വീട്ടമ്മയെ കണ്ട് പഠിക്കണമെന്നാണ് ചിലർ കമന്‍റ് നൽകിയിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

സ്ത്രീകളുടെ 700ലധികം അടിവസ്ത്രങ്ങൾ മോഷ്‌ടിച്ചു; 56 കാരൻ അറസ്റ്റിൽ

സ്ത്രീകളുടെ അടിവസ്ത്രം മോഷ്‌ടിക്കുന്ന ഞരമ്പ് രോഗികളുടെ വാർത്തകൾ നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ തെക്കൻ ജാപ്പനീസ് നഗരമായ ബെപുവിലുണ്ടായ ഒരു സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരാളുടെ അപ്പാർട്ട്മെന്‍റിൽ കണ്ടെത്തിയത് 700 ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ്. മോഷ്‌ടിച്ച അടിവസ്ത്രങ്ങൾ തന്‍റെ അപ്പാർട്ടമെന്‍റിൽ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്‌തു. 

വിവിധ അലക്കുശാലകളിൽ നിന്നാണ് ഇയാൾ സ്ത്രീകളുടെ അടിവസ്ത്രം തിരഞ്ഞുപിടിച്ച് മോഷ്‌ടിച്ചത്. ടെറ്റ്സുവോ യുറാത്ത (56) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരുക്കുന്നത്. പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 

ഓഗസ്റ്റ് 24 ന് അലക്കുശാലയിൽ നിന്ന് തന്‍റെ ആറ് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളെജ് വിദ്യാർത്ഥിനിയാണ് പൊലീസിനെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന്, ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ യുറാത്തയുടെ അപ്പാർട്ട്മെന്‍റിൽ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പൊലീസ് ഇവ കണ്ടുകെട്ടി. അവർ അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോർട്ട് ചെയ്തു. 

മോഷണ കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ പാന്‍റീസ് ശേഖരം തങ്ങൾ കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപ്പു സിറ്റി പൊലീസ് വക്താവ് അബേമാ ടിവിയോട് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജപ്പാനിൽ തന്നെ 30 വയസുള്ള ഒരു ഇലക്ട്രീഷ്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ 400 -ലധികം അടിവസ്ത്രങ്ങളും നീന്തൽ വസ്ത്രങ്ങളും മോഷ്ടിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. 

Share it:

Video

Post A Comment: