www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗവിയിൽ ഫോറസ്റ്റ് വാച്ചർക്ക് നേരെ കാട്ടാനയുടെ ആക്രമണം

Share it:



ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് പരുക്ക്. പാളയക്കുടി സ്വദേശി എ. കണ്ണനാണ് പരുക്കേറ്റത്. പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ ഗവി ഡിവിഷനിലായിരുന്നു സംഭവം. കാലിനു പരുക്കേറ്റ കണ്ണനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.  

ചൊവ്വാഴ്‌ച്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആക്രമണം നടന്നത്. ഫോറസ്റ്റ് വാച്ചർമാരായ നാല് പേർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വയർലെസ് മുഖാന്തരം വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയും അവിടെനിന്നും വാഹനം എത്തി കണ്ണനെ വണ്ടിപെരിയാർ പ്രാഥമിക ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. 

ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കണ്ണനെ മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോയത്. രണ്ടു വർഷം മുമ്പ് ഇതേ സ്ഥലത്ത് വിനോദ സഞ്ചാരികളെ കാട്ടാന ആക്രമിക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

പിഞ്ചു കുഞ്ഞിന്‍റെ തലയുമായി നായ തെരുവിൽ; മനസാക്ഷിയെ നടുക്കുന്ന സംഭവം 

മധുര: പിഞ്ചു കുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നാട നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മനസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. ബുധനാഴ്ച്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്‍റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച്ച ആദ്യം കണ്ടത്.

ഇയാൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുട്ടിയുടെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ തല ചെളി പുരണ്ട നിലയിലായിരുന്നു. കുട്ടിയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. കുഞ്ഞിന്‍റെ തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുകയായിരുന്നുവെന്നാണ് പൊലീസിനും ലഭ്യമായ വിവരം. തല്ലാക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

സമീപത്തെ വീടുകളിൽ കുട്ടികളെ കാണാതായതായി വിവരം ലഭിച്ചിട്ടില്ല. ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ തലയായിരിക്കാം ഇതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share it:

Idukki

Post A Comment: