www.superprimetime.com

Total Pageviews

45,248,910

Blog Archive

Search This Blog

Tags

Kerala (1803) Idukki (1766) Mostreaded (1615) Crime (1377) National (1200) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Share it:



കൊച്ചി: പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മിൽസ് റോഡിൽ താമസിക്കുന്ന സുനിൽ, ഭാര്യ കൃഷ്ണേന്ദു, ഇവരുടെ മൂന്നര വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷനായിരുന്നു മരിച്ച സുനിൽ.  

സുനിലിനെയും കൃഷ്‌ണേന്ദുവിനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും കുട്ടിയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056) 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

കോഴിക്കോട് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  

കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്.  അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. 

കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ. അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി. 

കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.

പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.

Share it:

Kerala

Mostreaded

Post A Comment:

Also Read

ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു; സീത കൊല്ലപ്പെട്ടത് ക്രൂരമായി: പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കാര്യങ്ങൾ

ഇടുക്കി: പീരുമേട് പ്ലാക്കത്തടത്ത് ആദിവാസിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയെന്ന ഭർത്താവിന്‍റെ വെളിപ്പെടുത്ത