www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1804) Idukki (1767) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

Share it:



തിരുവനന്തപുരം: ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ കസ്റ്റഡിയിൽ. അബൂരിയിലാണ് കണ്ണൻതിട്ട സ്വദേശി സെൻവ്വ മുത്തുവിനെയാണ് വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ നെയ്യാർഡാം പൊലീസ് ചോദ്യം ചെയ്യുകയാണ്. രാവിലെ സമീപത്തെ നാട്ടുകാരാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്. 

സംശയാസ്പദമായ നിലയിൽ ആയുധങ്ങളുമായി ഭാര്യയെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. മൃതദേഹം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

നടക്കാനിറങ്ങിയ സ്ത്രീകളെ കാറിടിച്ച് രണ്ട് മരണം; കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

കൊച്ചി: നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് നടക്കാനിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു. കിഴക്കമ്പലം പഴങ്ങനാട്ടായിരുന്നു അപകടം. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. 

രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരുക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്. 

Share it:

Kerala

Post A Comment: