പെരിയ: കോട്ടയം സ്വദേശിനിയെ കാസർകോട്ടെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര മഹേഷിന്‍റെ ഭാര്യ അനുവാണ് മരിച്ചത്.
ഇരുപത്തിരണ്ട് വയസായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്‍റെയും മഹേഷിന്‍റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇരുവര്‍ക്കും ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
നടക്കാനിറങ്ങിയ സ്ത്രീകളെ കാറിടിച്ച് രണ്ട് മരണം; കാറിലുണ്ടായിരുന്ന രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കൊച്ചി: നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് നടക്കാനിറങ്ങിയ രണ്ട് സ്ത്രീകൾ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഡോക്‌ടർ ഹൃദയാഘാതത്തെ തുടർന്നും മരിച്ചു. കിഴക്കമ്പലം പഴങ്ങനാട്ടായിരുന്നു അപകടം. കാൽനട യാത്രക്കാരായ നാല് പേരെയാണ് വാഹനമിടിച്ചത്.
പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടം സ്ഥലത്ത് വച്ച് തന്നെ ഡോക്ടർ മരിച്ചു. പരുക്കേറ്റ കാൽനടയാത്രക്കാരായ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കാൽനടയാത്രക്കാരായ രണ്ട് പേർ ചികിത്സയിലാണ്.
Post A Comment: