കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് കോഴിക്കോട് കൂട്ട ബലാത്സംഗം. കൊല്ലം സ്വദേശിയായ 32 കാരിയെയാണ് മയക്കു മരുന്നു നൽകിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌തത്. കേസിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു സംഭവങ്ങൾ. അജ്നാസ് ടിക് ടോക്ക് വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തി.
കാറിൽ സ്ഥലത്തെത്തിച്ച ശേഷം മയക്കുമരുന്നു നൽകി ബോധം കെടുത്തി നാലു പേരും പീഡനത്തിനിരയാക്കുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു.
പിടിയിലായ രണ്ട് പേരെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിയുടെ മൊഴിയെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
കുടുംബ വഴക്കിനിടെ മകൾ അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമിച്ചു
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ മകൾ അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമിച്ചു. നരുവാമൂട് അരീക്കടമുക്കിൽ അന്നമ്മയാണ് (88) കൊല്ലപ്പെട്ടത്. ഇവരുടെ മകൾ ലീല അറസ്റ്റിലായിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലീലയ്ക്ക് മാനസിക പ്രശ്നം ഉള്ളതായും സംശയിക്കുന്നുണ്ട്.
പതിവ് വഴക്കിനിടെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തീയിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് അന്നമ്മയ്ക്ക് വെട്ടേറ്റത്. തുടർന്ന് മൃതദേഹം വീടിനു പുറത്തെത്തിച്ച് കരിയില കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. തല ഭാഗികമായി കത്തി നശിച്ച നിലയിലാണ്. വെള്ളിയാഴ്ച്ച രാവിലെ എട്ടിനാണ് സംഭവം. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പരിസരവാസികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഓടിക്കൂടിയവർ തീ കെടുത്തിയെങ്കിലും അന്നമ്മ മരിച്ചിരുന്നു.
അമ്മയെ കൊന്ന് തീ കത്തിച്ച ശേഷം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ലീനയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് മക്കളാണ് അന്നമ്മയ്ക്കുള്ളത്.
Post A Comment: