www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മയെ വെട്ടിക്കൊന്ന് മൃതദേഹം തീ കത്തിക്കാൻ ശ്രമം; മകൾ അറസ്റ്റിൽ

Share it:



തിരുവനന്തപുരം: കുടുംബ വഴക്കിനിടെ മകൾ അമ്മയെ കൊലപ്പെടുത്തി കത്തിക്കാൻ ശ്രമിച്ചു. നരുവാമൂട് അരീക്കടമുക്കിൽ അന്നമ്മയാണ് (88) കൊല്ലപ്പെട്ടത്. ഇവരുടെ മകൾ ലീല അറസ്റ്റിലായിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലീലയ്ക്ക് മാനസിക പ്രശ്നം ഉള്ളതായും സംശയിക്കുന്നുണ്ട്.  

പതിവ് വഴക്കിനിടെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം തീയിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വീടിനുള്ളിൽ വച്ചാണ് അന്നമ്മയ്ക്ക് വെട്ടേറ്റത്. തുടർന്ന് മൃതദേഹം വീടിനു പുറത്തെത്തിച്ച് കരിയില കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. തല ഭാഗികമായി കത്തി നശിച്ച നിലയിലാണ്. ‌

വെള്ളിയാഴ്ച്ച രാവിലെ എട്ടിനാണ് സംഭവം. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ പരിസരവാസികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. ഓടിക്കൂടിയവർ തീ കെടുത്തിയെങ്കിലും അന്നമ്മ മരിച്ചിരുന്നു. 

അമ്മയെ കൊന്ന് തീ കത്തിച്ച ശേഷം വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ലീനയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് മക്കളാണ് അന്നമ്മയ്ക്കുള്ളത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Share it:

Crime

Mostreaded

Post A Comment: