www.superprimetime.com

Total Pageviews

45,071,776

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യലഹരിയിൽ സൈനിക വാഹനം ചവിട്ടി തടഞ്ഞ് യുവതി; വീഡിയോ

Share it:

ഭോപ്പാൽ: തിരക്കേറിയ റോഡിൽ മദ്യലഹരിയിലായ യുവതി നടത്തിയ പരാക്രമത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മോഡൽ കൂടിയായ 22 കാരിയാണ് മദ്യ ലഹരിയിൽ റോഡിലിറങ്ങിയത്. നേരെ നിക്കാൻ പോലുമാകാത്ത യുവതി ഉച്ചത്തിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.  

ഇതിനിടെ സൈനിക വാഹനത്തിൽ ചാരി നിന്നും യുവതി കസർത്ത് കാണിക്കുന്നുണ്ട്. വാഹനത്തിൽ അടിക്കുമ്പോൾ കൈയിലെ പേഴ്‌സിൽ നിന്നും മദ്യകുപ്പി താഴേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ സൈനികൻ യുവതിയോട് വഴിമാറാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇയാളോടും യുവതി തർക്കം തുടരുകയാണ്. 

ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്. യുവതിക്കെതിരെ പൊതുനിരത്തിൽ മദ്യപിച്ചു പ്രശ്നമുണ്ടാക്കിയതിനു എക്സൈസ് നിയമങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ യുവതിക്കെതിരെ സൈനികർ പരാതി നൽകിയിട്ടില്ല.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

മാതാവ് എടുക്കാൻ മറന്നു; ഒരു വയസുള്ള കുട്ടി കാറിൽ കിടന്ന് ചൂടേറ്റ് മരിച്ചു 

ടെക്‌സാസ്: കാറിൽ നിന്നും മാതാവ് എടുക്കാൻ മറന്ന ഒരു വയസുള്ള കുട്ടി ചൂടേറ്റ് മരിച്ചു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പെൺകുട്ടിയാണ് മരിച്ചത്. ബൂസ്റ്റൺ ഡേ കെയറിലേക്കാണ് മാതാവ് തന്‍റെ മൂന്നു കുട്ടികളുമായി കാറിൽ എത്തിയത്. മൂന്നാമത്തെ കുട്ടിയെ പുറകിലത്തെ സീറ്റിലാണ് ഇരുത്തിയത്.

രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട യുവതി രണ്ട് കുട്ടികളെ കാറിൽ നിന്നും എടുത്ത് ഡേ കെയറിലാക്കി. മൂന്നാമത്തെ കുട്ടിയെ എടുക്കാൻ മറന്നത് അറിയാതെ കാറുമായി തിരികെ പോയി. വൈകിട്ട് നാലിന് കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് ഒരു കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കാറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. കാറിനുള്ളിലെ കാർപെറ്റിൽ മരിച്ച നിലയിലായിരുന്നു അപ്പോൾ കുട്ടി. 

സംഭവ സമയം പുറത്ത് താപനില 98 ഡിഗ്രിയോളമായിരുന്നു. കാർ വെയിലത്ത് കിടന്നതിനാൽ തന്നെ കാറിനുള്ളിലെ താപനില 128 ഡിഗ്രിവരെ ഉയർന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അതേസമയം ഈ വർഷം ഇതുവരെ 20 കുട്ടികളാണ് അമേരിക്കയിൽ ചൂടേറ്റ് മരിച്ചത്. 1991ലാണ് ടെക്‌സസിൽ ഏറ്റവും കൂടുതൽ കുട്ടികൾ കാറിലിരുന്നു ചൂടേറ്റു മരിച്ചത്. ഏകദേശം 145 കുട്ടികലാണ് 1991ൽ മരിച്ചത്. മാതാപിതാക്കളുടെ അശ്രദ്ധയാണ് പലപ്പോഴും ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. 

Share it:

Video

Post A Comment:

Also Read

മൂന്ന് മണിക്കൂർ പ്രസവ വേദന അനുഭവിപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ബീജീങ്: പ്രസവ വേദനയുടെ ഭീകരത മനസിലാക്കിക്കാൻ യുവതി സിമുലേഷൻ സെന്‍ററിലെത്തിച്ച് വൈദ്യുതി കടത്തി വിട്ട  കാമുകൻ ഗുരുതര