കാലിഫോർണിയ: ഡൈവേഴ്‌സ് ചെയ്യുന്നത് അഭിമാനമായി കരുതുന്നവരാണ് യുവതലമുറയിൽ ഏറെയും. എന്നാൽ ദാമ്പത്യ ബന്ധം വേർപിരിയാതിരിക്കാൻ വ്യത്യസ്‌തമായ നിബന്ധന വച്ചിരിക്കുന്ന ദമ്പതികളാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. ഇരുവരും വീഡിയോയിലൂടെയാണ് തങ്ങൾ ഒപ്പു വച്ചിരിക്കുന്ന കരാറിലെ നിബന്ധനകളെ കുറിച്ച് തുറന്ന് പറഞ്ഞത്.
കാലിഫോർണിയയിൽ താമസിക്കുന്ന സാക് മെക്‌ഫെഴസനും ബെയ്‌ലിയും വിവാഹം കഴിച്ചിട്ട് മൂന്ന് വര്ഷങ്ങളായി. ഒന്നര വയസുള്ള ഒരു മകളും അവർക്കുണ്ട്. വിവാഹ ജീവിതം സുഗമമായി മുന്നോട്ട് പോകാൻ കർശന നിയമനാണ് തങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ബെയ്‌ലി പറയുന്നത്. മറ്റുള്ളവർ ഈ നിബന്ധനകൾ കേട്ടാൽ കോപിക്കുമെന്നാണ് 2.1 മില്യൺ ആളുകൾ കണ്ട വിഡിയോയിൽ ഇവർ പറയുന്നത്.
രണ്ടു പേർക്കും എതിർ ലിംഗത്തിൽ പെടുന്ന സുഹൃത്തുക്കൾ ഉണ്ടാകരുത് എന്നതാണ് ഇതിലെ ആദ്യ നിയമം. അത് പോലെ തൊഴിലിടത്തോ മറ്റോ എതിർ ലിംഗത്തിൽ ഉള്ളവർക്കിടയിൽ ഒറ്റയ്ക്ക് കഴിയുവാനും പാടില്ല. നിബന്ധനകൾ ഇത് കൊണ്ട് തീരുന്നില്ല.
എതിർ ലിംഗത്തിൽ പെടുന്നവർക്ക് സന്ദേശങ്ങൾ അയയ്ക്കുമ്പോൾ അത് നിർബന്ധമായും പങ്കാളി അറിഞ്ഞു മാത്രമേ ചെയ്യുവാൻ പാടുകയുള്ളു. അത് പോലെ എതിർ ലിംഗത്തിൽ പെടുന്നവരുടെ, ഏറെ പ്രകോപനം സൃഷ്ടിക്കുന്ന സാമൂഹ്യ മാധ്യമ പേജുകൾ സന്ദർശിക്കരുത് എന്നും അതിൽ പറയുന്നു.
ഇരുവരും പരസ്‌പരം പ്രഥമ പരിഗണന നൽകണം, അതും രക്ഷകർത്താക്കൾക്കും അപ്പുറം. അത് പോലെ അശ്ലീല ചിത്രങ്ങൾ കാണുന്നത് പാടെ നിരോധിക്കപ്പെട്ടിരിക്കുകയുമാണെന്നും കരാറിൽ പറയുന്നുണ്ട്.
ദശലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി ആളുകളാണ് ഇവരുടെ ഈ നിയമങ്ങളെ വിമർശിക്കുന്നത്. അത് കൊണ്ട് തന്നെ ഇപ്പോൾ കമന്‍റ് ചെയ്യാനുള്ള സൗകര്യം ബെയ്‌ലി ഓഫ് ചെയ്‌തിരിക്കുകയാണ്. കമന്‍റുകളിൽ ബഹുഭൂരിപക്ഷവും നിയമത്തെ നിശിതമായി വിമർശിക്കുന്നവയാണ്. നേരിട്ട് പറയാതെ തന്നെ പങ്കാളിയിൽ വിശ്വാസമില്ലെന്ന് പറയുകയാണ് ഈ നിയമങ്ങൾ എന്നാണ് ഒരു കമൻറ്റിൽ പറയുന്നത്.
എന്നാൽ ഇത് അരക്ഷിതാവസ്ഥയുടെ പ്രശ്‌നമോ അല്ലെങ്കിൽ വിശ്വാസക്കുറവോ അല്ലെന്നാണ് ബെയ്‌ലി പറയുന്നത്. പരസ്‌പര ബഹുമാനത്താൽ തങ്ങളുടെ അവകാശമെന്ന് തോന്നിയ നിയമങ്ങൾ മാത്രമാണവയെന്നും അവർ വ്യക്തമാക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പരുക്കേറ്റ സഞ്ചാരി ഉറുമ്പരിച്ച് കോവളത്തെ ഹോട്ടലിൽ
കോവളം: വിനോദ സഞ്ചാരത്തിനിടെ വീണു പരുക്കേറ്റ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത് മാസങ്ങൾ. കോവളത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ക്രൂരമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് ഉറുമ്പരിച്ച നിലയിൽ കട്ടിലിൽ വൃണങ്ങളോടെ കിടക്കുന്ന വേദശ പൗരനെയാണ്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി (77)നാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
പരുക്കേറ്റ് കിടക്കയിലായ ഇയാളെ ഹോട്ടൽ ജീവനക്കാർ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് അടിയന്തിരമായി വേണ്ട ചികിത്സ ലഭ്യമാക്കാൻ പൊലീസ് നിർദേശം നൽകി. പൊലീസ് ബീറ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പാലിയം ഇന്ത്യയിലും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് ഹോട്ടലിൽ എത്തിയത്. പുറത്തു നിന്നും കൊളുത്തിട്ടു പൂട്ടിയ മുറിക്കുള്ളിൽ ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു.
മുറി തുറന്ന് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണെന്ന് ഇവർ പറയുന്നു. ആരോഗ്യം ക്ഷയിച്ച രോഗി കട്ടിലിൽ കിടപ്പായിരുന്നു. മുതുകു ഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഈ വൃണങ്ങളിലേക്കാണ് ഉറുമ്പ് അരിച്ചെത്തിയത്. രോഗിയെ പരിചരിച്ച സംഘം താൽകാലിക ആശ്വാസം നൽകിയ ശേഷമാണ് മടങ്ങിയത്.
ഒരു വർഷം മുമ്പാണ് ഇയാൾ കോവളം കാണാൻ എത്തിയത്. യാത്രക്കിടെ വീണു പരുക്കേറ്റതോടെയാണ് ഈ ദുർഗതിയുണ്ടായത്. പരുക്കേറ്റ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതായും എന്നാൽ പിന്നീട് തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലുകാർ ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ വിവരം അന്വേഷിച്ചെത്തിയ അധികൃതരോട് ഹോട്ടൽ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Post A Comment: