നായ്ക്കളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ക്രിക്കറ്റ് കളിക്കുന്ന നായയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. ഇത്തരം ഒരു വീഡിയോയാണ് സോഷ്യൽ വൈറലാകുന്നത്.
മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ബാറ്റിങ് ചെയ്യുന്ന കുട്ടിക്ക് ബോള് മിസാവുന്നതും ആ ബോള് നായ കടിച്ചെടുത്തു നൽകുന്നതും വിഡിയോയിൽ കാണാം. വിക്കറ്റ് കീപ്പറായും ഫീൽഡറായുമാണ് നായയുടെ കളി.
തൻ്റെ സുഹൃത്തിൽ നിന്ന് ലഭിച്ച വീഡിയോ ആണിതെന്നും നായയ്ക്ക് പന്ത് പിടിക്കുന്നതിൽ അപാര കഴിവ് തന്നെ ആണെന്നും കുറിച്ച് കൊണ്ടാണ് സച്ചിൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ ഒട്ടനവധി പേരാണ് മികച്ച രീതിയിലുള്ള പ്രതികരണങ്ങളുമായി എത്തിയത്.
Received this from a friend and I must say, those are some 'sharp' ball catching skills 😉
— Sachin Tendulkar (@sachin_rt) November 22, 2021
We've seen wicket-keepers, fielders and all-rounders in cricket, but what would you name this? 😄 pic.twitter.com/tKyFvmCn4v
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5
പരുക്കേറ്റ വയോധിക സഞ്ചാരി ഉറുമ്പരിച്ച് കോവളത്തെ ഹോട്ടലിൽ
കോവളം: വിനോദ സഞ്ചാരത്തിനിടെ വീണു പരുക്കേറ്റ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത് മാസങ്ങൾ. കോവളത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ക്രൂരമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് ഉറുമ്പരിച്ച നിലയിൽ കട്ടിലിൽ വൃണങ്ങളോടെ കിടക്കുന്ന വേദശ പൗരനെയാണ്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി (77)നാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
പരുക്കേറ്റ് കിടക്കയിലായ ഇയാളെ ഹോട്ടൽ ജീവനക്കാർ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് അടിയന്തിരമായി വേണ്ട ചികിത്സ ലഭ്യമാക്കാൻ പൊലീസ് നിർദേശം നൽകി. പൊലീസ് ബീറ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പാലിയം ഇന്ത്യയിലും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് ഹോട്ടലിൽ എത്തിയത്. പുറത്തു നിന്നും കൊളുത്തിട്ടു പൂട്ടിയ മുറിക്കുള്ളിൽ ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു.
മുറി തുറന്ന് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണെന്ന് ഇവർ പറയുന്നു. ആരോഗ്യം ക്ഷയിച്ച രോഗി കട്ടിലിൽ കിടപ്പായിരുന്നു. മുതുകു ഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഈ വൃണങ്ങളിലേക്കാണ് ഉറുമ്പ് അരിച്ചെത്തിയത്. രോഗിയെ പരിചരിച്ച സംഘം താൽകാലിക ആശ്വാസം നൽകിയ ശേഷമാണ് മടങ്ങിയത്.
ഒരു വർഷം മുമ്പാണ് ഇയാൾ കോവളം കാണാൻ എത്തിയത്. യാത്രക്കിടെ വീണു പരുക്കേറ്റതോടെയാണ് ഈ ദുർഗതിയുണ്ടായത്. പരുക്കേറ്റ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതായും എന്നാൽ പിന്നീട് തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലുകാർ ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ വിവരം അന്വേഷിച്ചെത്തിയ അധികൃതരോട് ഹോട്ടൽ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Post A Comment: