കൊച്ചി: സാധുക്കൾക്കായി വൈറ്റില ജെ.സി.ഐയുടെ നേതൃത്വത്തിൽ വസ്ത്രങ്ങൾ അടക്കമുള്ള അവിശ്യവസ്‌തുക്കൾ എത്തിച്ചു നൽകി. പലരിൽ നിന്നായി ശേഖരിച്ച വസ്ത്രങ്ങൾ അടക്കമുള്ളവ എൻ.ജി.ഒ ഗൂഞ്ചിനു കൈമാറി.
സാനിറ്റൈസേഴ്‌സ്, മാസ്‌ക്, ഡയപ്പർ തുടങ്ങിയവയും ശേഖരിച്ച് വിതരണം ചെയ്‌തു. ജെ.സി.ഐ വൈറ്റില പ്രസിഡന്‍റ് അനഘ ഷിബുവിന്‍റെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ ശേഖരിച്ച് കൈമാറിയത്. ജെ.എഫ്.ജെ. ജയന്തി കൃഷ്ണ ചന്ദ്രൻ സാധനങ്ങൾ കൈമാറി. ജെ.ജെ ഹരിവർധനൻ, ജെ.ജെ. ശ്രീവർധനൻ തുടങ്ങിയവർ പങ്കെടുത്തു.
Post A Comment: