പാലക്കാട്: ഇൻസ്റ്റഗ്രാം പരിചയം മുതലാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 18 കാരൻ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്‌ണ പുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്‌ണപുരം കുളക്കാട്ടുകുറിശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്റ്റിലായത്.
വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴിയാണ് സുധീഷ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇന്നലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം.
ഇതോടെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ രാത്രി 9.40 ഓടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു
കുമളി: അതിശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല. വൈകിട്ടോടെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ രാത്രി ഒൻപതോടെ ഏഴ് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുകയാണ്.
വൈകിട്ട് കുമളി പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയാണ്. ഏഴ് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയർത്തിയതോടെ സെക്കന്‍റിൽ 4000 ഘനയടി വീതം ജലമാണ് പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനു പുറമേ കനത്ത മഴയും കൂടി ആയതോടെ പെരിയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട അധിക ജലം ഇടുക്കിയിലേക്ക് എത്തിയിട്ടില്ല. പുലർച്ചെയോടെ വെള്ളം ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കിയുടെ പല പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഷട്ടറുകള്‍ അടക്കുകയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് കുതിച്ചുര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് 141 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച്ച രാവിലെ ഏഴിന് 141.40 അടിയായി ഉയര്‍ന്നിരുന്നു.
Post A Comment: