ഒഡീഷ: കല്യാണത്തിനു എത്തിയില്ല, വരന്‍റെ വീട്ടിനു മുമ്പിൽ കല്യാണ വേഷത്തിൽ വധുവിന്‍റെ പ്രതിഷേധം. ഒഡിഷയിലെ ബെർഹാംപൂരിലാണ് സംഭവം. ഡിംപിൾ ഡാഷ് എന്ന യുവതിയാണ് വരൻ സുമിത് സാഹുവിന്‍റെ വീടിനുമുന്നിൽ പ്രതിഷേധിച്ചത്.
ഇവർ രണ്ട് പേരും നേരത്തെ നിയമപരമായി വിവാഹിതരായവരാണ്. ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടത്താൻ ഇരുവരുടെയും കുടുംബങ്ങൾ തീരുമാനിച്ചു. അതിനെ തുടർന്ന് നടന്ന ചടങ്ങിലാണ് വരൻ എത്താതിരുന്നത്. ഡിമ്പിളും കുടുംബവും വിവാഹ വേദിയിൽ എത്തി മണിക്കൂറുകളോളം കാത്തു നിന്നിട്ടും സുമിത്തും കുടുംബവും എത്തിയില്ല.
ഫോൺ കോളുകളോട് പ്രതികരിക്കുകയോ, സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യാതിരിക്കുന്നതിനെ തുടർന്ന് വധു അമ്മയോടൊപ്പം വരന്‍റെ വീടിന് മുന്നിൽ പോയി ധർണ നടത്തുകയായിരുന്നു. ഇവരുടെ വിവാഹം 2020 സെപ്റ്റംബർ ഏഴിനാണു രജിസ്റ്റർ ചെയ്‌തത്. ആദ്യ ദിവസം മുതൽ എൻ്റെ ഭർത്താവിന്‍റെ വീട്ടുകാർ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നും ഒരിക്കൽ അവർ മുകളിലത്തെ മുറിയിൽ പൂട്ടിയിട്ടു എന്നും ഡിംപിൾ പറഞ്ഞു.
ആദ്യമൊക്കെ ഭർത്താവ് തന്നെ പിന്തുണച്ചിരുന്നു എന്നും പിന്നീട് കുടുംബത്തോടൊപ്പം ചേരുകയായിരുന്നു എന്നും അവർ പറഞ്ഞു. ഇതേ തുടർന്ന് ഡിംപിൾ മഹിളാ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അതിനു ശേഷം തൻ്റെ ഭർതൃ പിതാവ് തൻ്റെ വീട്ടിൽ വന്നു എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഹിന്ദു ആചാര പ്രകാരം കല്യാണം നടത്തണം എന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ഡിംപിൾ ഡാഷ് പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: