ഇടുക്കി: വിനോദ സഞ്ചാരികളുടെ കാറും കോളെജ് ബസും കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്. നെടുങ്കണ്ടം ദാസ് വളവിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം. കാർ യാത്രികരായിരുന്ന ആറ് വയസുകാരിയുടെ കൈ ഒടിഞ്ഞു. മഹാരാഷ്ട്ര സ്വദേശികളാണ് കാറിൽ യാത്ര ചെയ്‌തിരുന്നത്. നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളെജിന്‍റെ ബസിലേക്കാണ് ഓവർ ടേക്ക് ചെയ്‌തെത്തിയ കാർ ഇടിച്ചു കയറിയത്.
ബസ് കോളെജിലേക്ക് വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു അപകടം. ഉടുമ്പന്‍ചോല ഭാഗത്തുനിന്നും വന്ന കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വളവില്‍വച്ച് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ബസുമായി കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറു വയസുകാരിയായ മഹാരാഷ്ട്രാ കോലാപ്പൂര്‍ സ്വദേശി സമൃത് കിരണ്‍ പവാറിന്‍റെ കൈയാണ് ഒടിഞ്ഞത്.
ബസിലുണ്ടായിരുന്ന പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ കാവ്യ സജി, ജീവനക്കാരായ കെ. വിനോദ്, കെ.എസ്. സൗമ്യ, ആതിരാ സോമന്‍, സുനിതാ സ്വാമിനാഥന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടം അപകടത്തെത്തുടര്‍ന്ന് കുമളി - മൂന്നാര്‍ സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാറിന്‍റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു
കുമളി: അതിശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല. വൈകിട്ടോടെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ രാത്രി ഒൻപതോടെ ഏഴ് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുകയാണ്.
വൈകിട്ട് കുമളി പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയാണ്. ഏഴ് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയർത്തിയതോടെ സെക്കന്‍റിൽ 4000 ഘനയടി വീതം ജലമാണ് പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. ഇതിനു പുറമേ കനത്ത മഴയും കൂടി ആയതോടെ പെരിയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട അധിക ജലം ഇടുക്കിയിലേക്ക് എത്തിയിട്ടില്ല. പുലർച്ചെയോടെ വെള്ളം ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കിയുടെ പല പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഷട്ടറുകള്‍ അടക്കുകയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് കുതിച്ചുര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് 141 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച്ച രാവിലെ ഏഴിന് 141.40 അടിയായി ഉയര്‍ന്നിരുന്നു.
Post A Comment: