പാറ്റ്ന: അസൂയക്ക് നാളിതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും കഷണ്ടിയുടെ കാര്യത്തിൽ ഇനി പേടിക്കേണ്ടതില്ല. എൽ.ഇ.ഡി ലേസർ ഹെൽമറ്റ് ഉപയോഗിച്ച് കഷണ്ടിക്ക് പരിഹാരം കാണാനുള്ള പ്രവർത്തനത്തിലാണ് പാറ്റ്നയിലെ എയിംസ് ആശുപത്രി.
ദിവസം മൂന്ന് മണിക്കൂർ വീതം മൂന്നു നാലു മാസം ഹെൽമറ്റ് ധരിച്ച് ലേസർ ചികിത്സ ചെയ്‌താൽ കഷണ്ടി പൂർണമായും മാറുമെന്നാണ് ആശുപത്രിയിലെ ഫിസിയോളജി വകുപ്പ് അവകാശപ്പെടുന്നത്. കഷണ്ടി മാറുന്ന തരത്തിൽ 32 ലേസർ രശ്‌മികൾ ഹെൽമറ്റിൽ നിന്ന് തൊലി പുറത്തേക്ക് പ്രവഹിപ്പിക്കുന്നതാണ് ചികിത്സാ രീതി.
രാജ്യത്ത് ഇതു വരെ നടത്തിയ പഠനങ്ങളുടെ സഹായത്തോടെയാണ് ലേസർ ചികിത്സ വികസിപ്പിച്ചെടുത്തത്. ഹെൽമറ്റ് മാതൃകയ്ക്കും തെറാപ്പിക്കും പേറ്റന്‍റ് നേടാനുള്ള നടപടികള നടക്കുന്നുണ്ട്. പേറ്റന്‍റ് ലഭിച്ചാൽ ഉടനെ ഹെൽമറ്റ് മാതൃക പുറത്തിറക്കും.
മൂന്ന് ഘട്ടങ്ങളാണ് പരീക്ഷണം നടത്തിയത്. ത്വക്കിൽ മുടി ഏറ്റവും അധികം കാലം നിൽക്കേണ്ട ആദ്യം ഘട്ടം പെട്ടെന്ന് അവസാനിക്കുന്നതാണ് കഷണ്ടിക്ക് കാരണം. ആദ്യ ഘട്ടം നീണ്ടു നിൽക്കാത്തതിനാൽ ദുർബലമായ മുടിയാണ് വളർന്നു വരുന്നത്.
ഇതിനാൽ മുടി വേഗം കൊഴിഞ്ഞു പോകും. എന്നാൽ ലേസർ ചികിത്സയിലൂടെ ത്വക്കിലെ രക്തയോട്ടം വർധിക്കുന്നതിലൂടെ രോമ വളർച്ചയുടെ ആദ്യ ഘട്ടം മുടി ആരോഗ്യമുള്ളതാക്കും. കഷണ്ടി ചികിത്സയിൽ ഏറ്റവും ഫലപ്രദമായ മാർഗമാണ് എൽഇഡി ലേസർ ഹെൽമറ്റ് എന്നാണ് എയിംസ് ആശുപത്രി ന്യൂറോ ഫിസിയോളജി ഗവേഷകരുടെ പ്രതീക്ഷ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: