www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1767) Idukki (1736) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രീ പെയ്‌ഡ് നിരക്ക് വർധിപ്പിച്ച് വിഐയും; 25 ശതമാനം വരെ വർധന

Share it:


ന്യൂഡൽഹി: എയർ ടെല്ലിന് പിന്നാലെ വോഡഫോൺ ഐഡിയയും (വിഐ) പ്രി പെയ്‌ഡ്‌ നിരക്കുകൾ വർധിപ്പിച്ചു. ഇരുപത് മുതൽ ഇരുപത്തിയഞ്ച് ശതമാനം വരെ ആണ് വർധന. ഈ മാസം 25 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ടെലികോം വ്യവസായത്തിൽ നില നിൽക്കുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിൽ മാറ്റം വരുത്തുന്നതെന്ന് കമ്പനി അറിയിച്ചു. 

നേരത്തെ എയർടെൽ നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. പ്രീപെയ്‌ഡ്‌ പ്ലാനുകളുടെ നിരക്ക് 20 മുതൽ 25 ശതമാനം വരെ കൂട്ടുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാകും. നവംബർ 26 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

Share it:

business

Post A Comment: