കുമളി: അതിശക്തമായ മഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഏഴ് ഷട്ടറുകൾ തുറന്നു. ഇതോടെ പെരിയാറ്റിൽ ജലനിരപ്പ് കുതിച്ചുയരുന്നുണ്ട്. ചൊവ്വാഴ്ച്ച രാവിലെ ഒരു ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് കുറഞ്ഞില്ല. വൈകിട്ടോടെ അഞ്ച് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ രാത്രി ഒൻപതോടെ ഏഴ് ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കുകയാണ്.
വൈകിട്ട് കുമളി പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്‌തിറങ്ങിയത്. രാത്രി എട്ടിന് അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയാണ്. ഏഴ് ഷട്ടറുകൾ 30 സെന്‍റീമീറ്റർ വീതം ഉയർത്തിയതോടെ സെക്കന്‍റിൽ 4000 ഘനയടി വീതം ജലമാണ് പെരിയാറ്റിലേക്ക് ഒഴുകിയെത്തുന്നത്.
ഇതിനു പുറമേ കനത്ത മഴയും കൂടി ആയതോടെ പെരിയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിട്ട അധിക ജലം ഇടുക്കിയിലേക്ക് എത്തിയിട്ടില്ല. പുലർച്ചെയോടെ വെള്ളം ഇടുക്കിയിലെത്തുമെന്നാണ് കരുതുന്നത്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും ഇടുക്കിയുടെ പല പ്രദേശത്തും ശക്തമായ മഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഷട്ടറുകള്‍ അടക്കുകയും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് കുതിച്ചുര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് 141 അടിയായിരുന്ന ജലനിരപ്പ് ചൊവ്വാഴ്ച്ച രാവിലെ ഏഴിന് 141.40 അടിയായി ഉയര്‍ന്നിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1
പരുക്കേറ്റ സഞ്ചാരി ഉറുമ്പരിച്ച് കോവളത്തെ ഹോട്ടലിൽ
കോവളം: വിനോദ സഞ്ചാരത്തിനിടെ വീണു പരുക്കേറ്റ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത് മാസങ്ങൾ. കോവളത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ക്രൂരമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് ഉറുമ്പരിച്ച നിലയിൽ കട്ടിലിൽ വൃണങ്ങളോടെ കിടക്കുന്ന വേദശ പൗരനെയാണ്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി (77)നാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
പരുക്കേറ്റ് കിടക്കയിലായ ഇയാളെ ഹോട്ടൽ ജീവനക്കാർ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് അടിയന്തിരമായി വേണ്ട ചികിത്സ ലഭ്യമാക്കാൻ പൊലീസ് നിർദേശം നൽകി. പൊലീസ് ബീറ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പാലിയം ഇന്ത്യയിലും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് ഹോട്ടലിൽ എത്തിയത്. പുറത്തു നിന്നും കൊളുത്തിട്ടു പൂട്ടിയ മുറിക്കുള്ളിൽ ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു.
മുറി തുറന്ന് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണെന്ന് ഇവർ പറയുന്നു. ആരോഗ്യം ക്ഷയിച്ച രോഗി കട്ടിലിൽ കിടപ്പായിരുന്നു. മുതുകു ഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഈ വൃണങ്ങളിലേക്കാണ് ഉറുമ്പ് അരിച്ചെത്തിയത്. രോഗിയെ പരിചരിച്ച സംഘം താൽകാലിക ആശ്വാസം നൽകിയ ശേഷമാണ് മടങ്ങിയത്.
ഒരു വർഷം മുമ്പാണ് ഇയാൾ കോവളം കാണാൻ എത്തിയത്. യാത്രക്കിടെ വീണു പരുക്കേറ്റതോടെയാണ് ഈ ദുർഗതിയുണ്ടായത്. പരുക്കേറ്റ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതായും എന്നാൽ പിന്നീട് തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലുകാർ ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ വിവരം അന്വേഷിച്ചെത്തിയ അധികൃതരോട് ഹോട്ടൽ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Post A Comment: