ഹവാന: 16-ാം വയസിൽ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവതി. ക്യൂബൻ യുവതിയായ മേവീസ് അൽവരാസ് എന്ന 37കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മറഡോണ മരിച്ച ഒരു വർഷം തികയുന്ന വേളയിലാണ് അൽവരാസിന്‍റെ വെളിപ്പെടുത്തൽ.
വർഷങ്ങൾക്ക് മുമ്പ് മറഡോണ തന്നെ ബലാത്സംഗം ചെയ്‌തു എന്ന് അൽവരാസ് വെളിപ്പെടുത്തി. അന്ന് വെറും 16 വയസ് മാത്രമായിരുന്നു പ്രായം. തൻ്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചുവെന്നും അൽവരാസ് കൂട്ടിച്ചേർത്തു. 2001 ലാണ് സംഭവം. അന്ന് മറഡോണയ്ക്ക് 40 വയസും അൽവരാസിനു 16 വയസുമാണ് പ്രായം.
ഹവാനയിലെ ഒരു ക്ലിനിക്കൽ വച്ചാണ് മറഡോണ തന്നെ ബലാത്സംഗം ചെയ്‌തത്. മറഡോണ എൻ്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതെ കുറിച്ച് കൂടുതൽ പറയാൻ എനിക്ക് സാധിക്കുന്നില്ല. എൻ്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു. ആ ഞെട്ടൽ മാറാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു. അൽവരാസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരങ്ങളിലൊരാളായ മറഡോണ 2020 നവംബർ 25 നു ലോകത്തോട് വിട പറഞ്ഞിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: