കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 560 രൂപയാണ് താഴ്ന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില 36,040 രൂപയാണ്. ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 4,505 ൽ എത്തി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
36,600 രൂപയായിരുന്നു ശനിയാഴ്ച്ച മുതൽ പവൻ വില. ഈ മാസം ആദ്യ ആഴ്ച്ചയിൽ സ്വർണ വില 35,640 ൽ എത്തിയിരുന്നു. ഇതാണ് മാസത്തെ കുറഞ്ഞ വില. തുടർന്ന വർധന രേഖപ്പെടുത്തിയ വില മാസത്തിന്‍റെ മധ്യത്തിൽ 36,920 രൂപ വരെ എത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: