മുംബൈ: ബോളിവുഡിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് സാക്ഷി മാലിക്. സൗന്ദര്യം തന്നെയാണ് സാക്ഷിയെ ശ്രദ്ധേയയാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം അതീവ ഗ്ലാമർ ചിത്രങ്ങൾ പങ്കുവക്കാനും മടിക്കാറില്ല.
ഇപ്പോൾ സാക്ഷി തനിക്കുണ്ടായ ഒരു അപകടത്തെകുറിച്ചും തുടർന്ന് ഫിറ്റ്‌നസ് വീണ്ടെടുത്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. ബിക്കിനി അണിഞ്ഞ് വ്യായാമം ചെയ്യുന്ന മനോഹരമായ ചിത്രത്തോടൊപ്പമാണ് സാക്ഷി ആരാധകരോട് തനിക്കുണ്ടായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫിറ്റ്‌നസ് യാത്രയിൽ ഒരു ചെറിയ പരിക്കിനുള്ള സ്ഥാനം പോലും വലുതാണെന്ന മുഖവുരയോടെയാണ് സാക്ഷിയുടെ കുറിപ്പ് തുടങ്ങുന്നത്. ജൂലൈയിൽ താൻ മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു. അന്ന് പവിഴപ്പുറ്റുകളിൽ തട്ടി കണങ്കാലിൽ പരുക്കേറ്റു. ശരിക്കും വേദനാ ജനകവും ഭയാനകുമായിരുന്നു ആ ദിവസങ്ങളെന്ന് സാക്ഷി കുറിക്കുന്നു. കാല് സുഖപ്പെടാൻ രണ്ട് മാസത്തോളം വേണ്ടിവന്നു. ഈ സമയത്ത് വർക്കൗട്ട് ചെയ്യാൻ കഴിയാതെ വന്നതാണ് ബുദ്ധിമുട്ടുണ്ടാക്കിയത്.
പിന്നീട് ആദ്യം മുതൽ വർക്കൗട്ട് ആരംഭിക്കേണ്ടി വന്നു. ഇപ്പോൾ രണ്ട് മാസത്തിനു ശേഷം താൻ ഇതാ പഴയ രൂപത്തിലെത്തിയിരിക്കുന്നുവെന്നും സാക്ഷി പറയുന്നു. ദീപാവലി സമയത്ത് പോലും താൻ വർക്കൗട്ടിൽ മുഴുകിയിരിക്കുകയായിരുന്നു. അച്ചടക്കവും കഠിനാധ്വാനവും നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്ന നിർദേശത്തോടെയാണ് നടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
വർക്കൗട്ട് മോഡിൽ സുന്ദരമായ രണ്ട് ചിത്രങ്ങളാണ് സാക്ഷി പങ്കുവച്ചിരിക്കുന്നത്. ബിക്കിനിയും കറുത്ത ഷോർട്‌സുമാണ് ചിത്രത്തിലെ വേഷം. ഒരു കാൽ മുന്നിലേക്ക് മടക്കി മറ്റൊരു കാൽ ഭിത്തിയിൽ മടക്കി വച്ച് കൈകൾ നിലത്ത് ഊന്നി നിൽക്കുന്നതാണ് ഒരു ചിത്രം.
മറ്റൊരു ചിത്രത്തിൽ കൈകൾ മുകളിലേക്ക് ഉയർത്തി കൂപ്പി നിൽക്കുന്നതായും കാണാം. രണ്ട് ചിത്രങ്ങളിലും സുന്ദരമായ നടിയുടെ ശരീര സൗന്ദര്യം തന്നെയാണ് എടുത്തു കാണിക്കുന്നത്. ജൂലൈയിൽ സാക്ഷി നടത്തിയ മാലി ദ്വീപ് യാത്രയുടെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. കടലിന്‍റെ പശ്ചാത്തലത്തിൽ ബിക്കിനിയിലായിരുന്നു ചിത്രങ്ങൾ. സ്വർഗത്തിലെ ഒന്നാം ദിവസമെന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യ ചിത്രം പോസ്റ്റ് ചെയ്‌തത്. പിന്നീട് പ്രതിശ്രുത വരനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിരുന്നു. ഈ യാത്രയിലാണ് നടിക്ക് കാലിന് പരുക്കേറ്റത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
പരുക്കേറ്റ വയോധിക സഞ്ചാരി ഉറുമ്പരിച്ച് കോവളത്തെ ഹോട്ടലിൽ
കോവളം: വിനോദ സഞ്ചാരത്തിനിടെ വീണു പരുക്കേറ്റ വിദേശ പൗരനെ പുഴുവരിച്ച നിലയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടത് മാസങ്ങൾ. കോവളത്ത് ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ക്രൂരമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഹോട്ടൽ മുറിയിൽ പൊലീസ് എത്തുമ്പോൾ കണ്ടത് ഉറുമ്പരിച്ച നിലയിൽ കട്ടിലിൽ വൃണങ്ങളോടെ കിടക്കുന്ന വേദശ പൗരനെയാണ്. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്‌സി (77)നാണ് ഈ ദുർഗതി ഉണ്ടായിരിക്കുന്നത്.
പരുക്കേറ്റ് കിടക്കയിലായ ഇയാളെ ഹോട്ടൽ ജീവനക്കാർ മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഇയാൾക്ക് അടിയന്തിരമായി വേണ്ട ചികിത്സ ലഭ്യമാക്കാൻ പൊലീസ് നിർദേശം നൽകി. പൊലീസ് ബീറ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരോഗ്യവകുപ്പും പാലിയം ഇന്ത്യയിലും ഉൾപ്പെട്ട സംഘം ഇന്നലെ വൈകിട്ട് ഹോട്ടലിൽ എത്തിയത്. പുറത്തു നിന്നും കൊളുത്തിട്ടു പൂട്ടിയ മുറിക്കുള്ളിൽ ഞരക്കവും നിലവിളിയും കേൾക്കാമായിരുന്നു.
മുറി തുറന്ന് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകളാണെന്ന് ഇവർ പറയുന്നു. ആരോഗ്യം ക്ഷയിച്ച രോഗി കട്ടിലിൽ കിടപ്പായിരുന്നു. മുതുകു ഭാഗത്ത് രണ്ടു വലിയ വ്രണങ്ങൾ കണ്ടെത്തി. ഈ വൃണങ്ങളിലേക്കാണ് ഉറുമ്പ് അരിച്ചെത്തിയത്. രോഗിയെ പരിചരിച്ച സംഘം താൽകാലിക ആശ്വാസം നൽകിയ ശേഷമാണ് മടങ്ങിയത്.
ഒരു വർഷം മുമ്പാണ് ഇയാൾ കോവളം കാണാൻ എത്തിയത്. യാത്രക്കിടെ വീണു പരുക്കേറ്റതോടെയാണ് ഈ ദുർഗതിയുണ്ടായത്. പരുക്കേറ്റ ആദ്യ ദിവസങ്ങളിൽ നഗരത്തിലെ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതായും എന്നാൽ പിന്നീട് തുടർ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലുകാർ ഇയാളെ മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ വിവരം അന്വേഷിച്ചെത്തിയ അധികൃതരോട് ഹോട്ടൽ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്.
Post A Comment: