www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യ സുന്ദരിയാണോ; പങ്കാളി കൈമാറ്റ ഗ്രൂപ്പിൽ ഭർത്താവിന് പൊന്നുംവില

Share it:



കോട്ടയം: ഭാര്യ സുന്ദരിയാണെങ്കിൽ പങ്കാളി കൈമാറ്റ റാക്കറ്റിൽ പുരുഷൻമാർക്ക് പൊന്നുംവില. കേരളത്തെ തന്നെ ഞെട്ടിച്ച പങ്കാളി കൈമാറ്റ റാക്കറ്റിനെ കുറിച്ച് ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കറുകച്ചാൽ, കോട്ടയം കേന്ദ്രീകരിച്ച് ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ കൂടിച്ചേരലുകൾ പലയിടങ്ങളിലായി നടക്കുന്നുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഫെയ്‌സ് ബുക്കിലും ടെലഗ്രാമിലും ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് സംഘം സമാന ചിന്താഗതിക്കാരെ കണ്ടെത്തുന്നത്. പുരുഷൻമാരാണ് വ്യാജ ഐഡികളിലും മറ്റുമായി ഗ്രൂപ്പുകളിൽ അംഗമാകുന്നതിൽ ഏറെയും. തുടർന്ന് പങ്കാളി കൈമാറ്റത്തെ കുറിച്ച് മനസിലാക്കുന്നതോടെ താൽപര്യം അറിയിക്കും. ഭാര്യ സുന്ദരിയാണെങ്കിൽ ഇത്തരം സ്ത്രീകളുടെ ഭർത്താക്കൻമാർക്ക് ഗ്രൂപ്പിൽ പൊന്നിൻവിലയാണത്രേ. 

ഇത്തരക്കാരുമായി സ്വാപ്പിങ് ഗെറ്റ് ടുഗദർ നടത്താൻ നിരവധി പേർ തയാറാകും. വെറുതെ പങ്കാളികളെ കൈമാറ്റം ചെയ്യുക മാത്രമല്ല, ചിലപ്പോൾ പണമോ, വലിയ പാരിതോഷികങ്ങളോ വരെ ലഭിക്കുകയും ചെയ്യും. സ്വന്തം ഭാര്യയെ കൊടുക്കുന്നതിനു പകരമായി ഇയാൾക്ക് മറ്റുള്ളവരുടെ ഭാര്യമാരുമായി കിടക്ക പങ്കിടുകയും ചെയ്യാം. 

സുന്ദരികളായ സ്ത്രീകളുടെ ഭർത്താക്കൻമാരെ ഇത്തരത്തിൽ ആകർഷിച്ച് ഗ്രൂപ്പുകളിൽ അംഗമാക്കുന്നതും സംഘത്തിന്‍റെ പതിവാണത്രേ. സമൂഹത്തിലെ ഉന്നത നിലവാരത്തിലുള്ളവർപോലും ഇത്തരത്തിൽ സ്വാപ്പിങ് കമ്പനികൾക്ക് നിന്നു കൊടുക്കാറുണ്ട്. സ്വന്തം ഭാര്യയെ കൈമാറ്റം ചെയ്യുന്നതിലൂടെ കാശ് മുടക്കില്ലാതെ നിരവധി സ്ത്രീകളുമായി ബന്ധപ്പെടാമെന്നതാണ് പുരുഷൻമാരെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം.

ഇതിനായി ഭാര്യമാരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും സംഘത്തിലെത്തിക്കാനും ഭർത്താക്കൻമാർ ശ്രമിക്കുന്നതായി വ്യക്തമായിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ച് വരെ ഭാര്യമാരെ ഭീഷണിപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിന്‍റെ ക്രൂര മർദനങ്ങൾക്ക് വഴങ്ങിയാണ് പല സ്ത്രീകളും സംഘത്തിന്‍റെ ഗെറ്റ് ടുഗദറിൽ പങ്കാളികളാകുന്നത്. 

അതേസമയം കൈമാറ്റം ചെയ്യപ്പെടുമ്പോൾ പലവിധ വൈകൃതങ്ങൾക്കും ഭാര്യമാർ ഇരയാകാറുമുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഭർത്താക്കൻമാരോട് പരാതി പറഞ്ഞാൽ പോലും അവർ ചെവിക്കൊള്ളാറില്ല. സ്വന്തം ഭാര്യ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടുന്നത് കണ്ട് ആസ്വദിക്കുന്നവരും ഇത് വീഡിയോയിൽ പകർത്തി ഭാര്യയെ വീണ്ടും ഭീഷണിപ്പെടുത്തുന്നവരും ഇക്കൂട്ടത്തിലുണ്ടത്രേ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

കിർമാണി മനോജ് ലഹരിപ്പാർട്ടിക്കിടെ പിടിയിൽ

വയനാട്: പരോളിലിറങ്ങിയ ടി.പി. വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവർ ലഹരിപാർട്ടി നടത്തിയ കേസിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. 

പൊലീസ് നടത്തിയ പരിശോധനയിൽ  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിന്‍റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം. 

ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.


Share it:

Kerala

Post A Comment: