തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അധ്യക്ഷത വഹിച്ച അവലോകന യോഗത്തിലാണ് തീരുമാനം.
അടുത്ത രണ്ട് ഞായറാഴ്ച്ചകളിൽ വാരാന്ത്യ നിയന്ത്രണം നടപ്പാക്കാനാണ് യോഗത്തിൽ നിർദേശം ഉണ്ടായിരിക്കുന്നത്. ലോക് ഡൗണിനു സമാനമായ നിയന്ത്രണമായിരിക്കും ഞായറാഴ്ച്ച ഏർപ്പെടുത്തുക. 23, 30 തിയതികളിലാണ് കർശന നിയന്ത്രണം.
രാത്രി കാല കർഫ്യൂ വേണ്ടെന്നാണ് അവലോകന യോഗത്തിൽ തീരുമാനമുണ്ടായത്. അതേസമയം സ്‌കൂളുകൾ പൂർണമായും ഓൺലൈനിലേക്ക് മാറുവാനും യോഗത്തിൽ നിർദേശമുണ്ടായിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: