പാലക്കാട്: പൂച്ചയുമായി സമരം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൂച്ച മാന്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. സർക്കാർ ആശുപത്രികളിൽ പേ വിഷബാധക്കെതിരെയുള്ള വാക്‌സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ സമരത്തിനാണ് നേതാവ് പൂച്ചയുമായി എത്തിയത്.
ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു ലക്ഷ്യം. കാർഡ് ബോർഡ് പെട്ടിക്കുള്ളിലാണ് പൂച്ചയെ കൊണ്ടുവന്നത്. നേതാവും പ്രവർത്തകരും സമരം വിളികളുമായി തമ്പടിച്ചതോടെ പൂച്ച പെട്ടിക്കുള്ളിൽ ഭയന്നു വിറച്ചു.
ഇതിനിടെ ആശുപത്രി സൂപ്രണ്ടിനെ കാണാൻ പോകവെ പൂച്ച പെട്ടിയില്‍ നിന്ന് നാടി. പൂച്ചയെ പിടിക്കാനുള്ള ശ്രമത്തിനിടെ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ. സദ്ദാം ഹുസൈന്‍റെ കൈയില്‍ പൂച്ച മാന്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പെടുത്താണ് നേതാവ് മടങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ. സദ്ദാം ഹുസൈന്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം എം. പ്രശോഭ്, നഗരസഭാ അംഗങ്ങളായ അനുപമ നായര്‍, പി.എസ്. വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. വാക്‌സീന്‍ ക്ഷാമം പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരക്കാര്‍ മടങ്ങിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
16കാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ
സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം.
അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്.
പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
Post A Comment: