ധനൂഷിന് 21 വയസ് മാത്രം പ്രായമുള്ളപ്പോൾ 2004 നവംബർ 18 നായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ടു ആൺ മക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പിൽ പറയുന്നു.
ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ്
സുഹൃത്തുക്കളും പങ്കാളികളുമായും 18 വർഷത്തെ ഒരുമിച്ചു നിൽക്കൽ, മാതാപിതാക്കളെയും പരസ്‌പരം ഉള്ള അഭ്യുദയകാംഷികളായും. വളർച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയും ഒക്കെ യാത്രയായിരുന്നു ഇത്.
ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കു. അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകു.
ധനുഷ്, ഐശ്വര്യ രജനികാന്ത്
🙏🙏🙏🙏🙏 pic.twitter.com/hAPu2aPp4n
— Dhanush (@dhanushkraja) January 17, 2022
രജനികാന്തിന്‍റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിന് വേണ്ടി 2000 ൽ പാടി എങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല.
2003 ൽ പുറത്തിറങ്ങിയ വിസിൽ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012 ൽ പുറത്തെത്തിയ 3 എന്ന ചിത്രത്തിലൂടെ ആണ് സംവിധായികയായി ഐശ്വര്യ അരങ്ങേറിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: