www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഒമിക്രോൺ ബാധിതരിൽ രോഗ മുക്‌തിക്ക് ശേഷവും നടുവുവേദന

Back- Pain
Share it:



ന്യൂഡെൽഹി: കാര്യമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കില്ലെന്നതാണ് കോവിഡ് 19 വകഭേദമായ ഒമിക്രോണിനെ കുറിച്ചുള്ള പൊതുവായ ധാരണ. എന്നാൽ ഒമിക്രോൺ വ്യാപനം വേഗത്തിലാകുന്നത് ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നൽകിയിരുന്നു.  

ഇതിനു പിന്നാലെ ഒമിക്രോൺ ബാധിച്ചവരിൽ രോഗ മുക്‌തിക്ക് ശേഷം പുറം വേദന തുടരുന്നതായിട്ടാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഒമിക്രോൺ വകഭേദത്തിന്‍റെ പാർശ്യ ഫലങ്ങൾ ഡോക്‌ടർമാർ നിരീക്ഷിച്ചു വരികയാണ്. പല രോഗികളിലും പുറത്തിന്‍റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്‍ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമിക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി.

അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്‍റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന് കണ്ടെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

16കാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. 

അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. 

പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


Share it:

National

Post A Comment: