തിരുവനന്തപുരം: കോവിഡ് അതിവേഗം പടർന്നു പിടിക്കുന്നതിനിടെ തിരുവനന്തപുരത്ത് ആരോഗ്യ പ്രവർത്തക വൈറസ് ബാധയെ തുടർന്ന് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്‌സ് സരിത (46)യാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. സരിതയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിശോധനയിലൂടെ മാത്രമേ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നുവോയെന്ന് വ്യക്തമാകു. കല്ലറ സിഎഫ്എൽടിസിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത.
കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി
ചാത്തന്നൂർ: അമ്മ മരിച്ച ദുഖം താങ്ങാനാവാതെ മകൻ ആറ്റിൽ ചാടി ജീവനൊടുക്കി. തണ്ടാന്‍റഴികത്ത് രാജശേഖരൻ ഉണ്ണിത്താന്‍റെ മകൻ ശ്രീരാഗാണ് (27) മരിച്ചത്. കഴിഞ്ഞ 12നാണ് ശ്രീരാഗിന്‍റെ അമ്മ സുധർമിണി മരിച്ചത്. മരണം അറിഞ്ഞാണ് അന്ധ്രാപ്രദേശിൽ ജോലി ചെയ്‌തിരുന്ന ശ്രീരാഗ് നാട്ടിലെത്തിയത്.
അമ്മ മരിച്ചതിനെ തുടര്‍ന്ന് ശ്രീരാഗ് ഏറെ ദുഖിതനായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിയ ശ്രീരാഗ് കുമ്മല്ലൂര്‍ പാലത്തില്‍ നിന്ന് ഇത്തിക്കരയാറ്റിലേക്ക് ചാടുകയായിരുന്നു.
നദിയില്‍ കക്ക വാരുന്നയാളാണ് ഒരാള്‍ ആറ്റിലേക്ക് ചാടുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രീരാഗിനെ കരക്കെത്തിച്ചു. സ്‌കൂബാ സംഘം എത്തിയപ്പോഴേക്കും ശ്രീരാഗിനെ കരക്കെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Post A Comment: