www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1848) Idukki (1786) Mostreaded (1616) Crime (1408) National (1208) Entertainment (839) world (431) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (3) boxoffice (2)

വാക്‌സിനെടുക്കാതിരിക്കാൻ സ്വയം കോവിഡ് ബാധിതയായി; ഗായികക്ക് ദാരുണാന്ത്യം

Share it:



വാക്‌സിൻ എടുക്കാതിരിക്കാൻ രോഗികളുമായി ഇടപഴകി സ്വയം കോവിഡ് വരുത്തി വച്ച ഗായിക മരിച്ചു. ചെക്ക് റിപ്പബ്ലിക്കിലെ പ്രമുക നാടോടി ഗായിക ഹനാ ഹോർകയാണ് മരണത്തിനു കീഴടങ്ങിയത്. 57 വയസായിരുന്നു ഇവർക്ക്. ചെക്ക് റിപ്പബ്ലിക്കിലെ നിയമ പ്രകാരം പൊതുപരിപാടികൾക്ക് പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ, നേരത്തെ കോവിഡ് വന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം.  

വാക്‌സിൻ എടുക്കില്ലെന്ന വാശിയിൽ ഹനാ സ്വയം കോവിഡ് വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ കോവിഡ് രോഗികൾക്കൊപ്പം ഇടപഴകി രോഗിയായി. അസോണ്‍സ് എന്ന തന്‍റെ ബാന്‍ഡിന്‍റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. 

ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്‍റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പിന്നീട് രോഗം ഭേദമായെങ്കിലും അധികം വൈകാതെ ഹോര്‍ക മരണത്തിനു കീഴടങ്ങുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD

പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ 

മലപ്പുറം: പോക്‌സോ കേസിൽ ഇരയായ 18കാരിയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലത്താണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. 

തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. 

അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 


Share it:

world

Post A Comment: