www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1790) Idukki (1753) Mostreaded (1612) Crime (1373) National (1192) Entertainment (828) world (422) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ദിവസം 16,000 രൂപ വരുമാനം; ജോലി ക്യൂ നിക്കൽ

Share it:



ലണ്ടൻ: ക്യൂ നിൽക്കുക എന്നു കേൾക്കുന്നതു തന്നെ പലർക്കും കട്ട കലിപ്പാണ്. ബാങ്കുകൾ, എടിഎമ്മുകൾ, സർക്കാർ ഓഫീസുകൾ എന്നു വേണ്ട, മിക്കയിടത്തും ആളുകളുടെ സമയം കളയുന്നതും ഈ ക്യൂവാണ്. എന്നാൽ ക്യൂ നിന്ന് ദിവസം 16,000 രൂപവരെ സമ്പാദിക്കാൻ സാധിക്കുമെങ്കിലോ. ഇത്തരത്തിൽ ഒരു വാർത്തയാണ് യുകെയിൽ നിന്നും പുറത്ത് വരുന്നത്.

ഫ്രെഡി ബെക്കിറ്റ് എന്ന വ്യക്തിയാണ് ക്യൂ നിൽക്കൽ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂറിന് 20 പൗണ്ട് ( ഉദേശം 2,029.37 രൂപ) ആണ് ഫ്രെഡിയുടെ റേറ്റ്. നല്ലതുപോലെ തിരക്കുള്ള ദിവസം 16,000 രൂപവരെ (160 പൗണ്ട്) താൻ സമ്പാദിക്കാറുണ്ടെന്ന് ഫ്രെഡി പറയുന്നു.  

സമ്പന്നരായ ആളുകൾക്ക് വേണ്ടിയാണ് ഫ്രഡി പലപ്പോഴും ക്യൂവിൽ നിന്ന് സമയം കളയുന്നത്. ഈ ജോലിക്ക് വലിയ ക്ഷമ വേണമെന്ന് ഫ്രഡി പറയുന്നു. ചില ദിവസങ്ങളിൽ ക്യൂ എട്ട് മണിക്കൂർവരെ നീണ്ടിട്ടുണ്ട്. ക്ഷമയില്ലാത്ത ആൾക്ക് ഇത് തുടരാൻ കഴിയില്ല. സമയം തീരെയില്ലാത്തവരും ക്യൂവിൽ നിൽക്കാൻ മടിക്കുന്നവരും സമ്പന്നരുമാണ് തന്‍റെ സഹായം തേടുന്നത്. ജനപ്രിയ ഇവന്‍റുകൾക്കുള്ള ടിക്കറ്റിനായിട്ട് ക്യൂ നിൽക്കലാണ് പ്രധാന ചുമതല. 

വരിയിൽ നിൽക്കാൻ കഴിയാത്തവിധം തിരക്കുള്ള ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ബെക്കിറ്റിന്‍റെ ക്ലയന്‍റുകളിൽ ഉൾപ്പെടുന്നു. എന്നാൽ ബെക്കിറ്റ് അത് കാര്യമാക്കുന്നില്ല. തണുത്തുറഞ്ഞ ശൈത്യകാല രാത്രികൾ പോലും ഇദ്ദേഹം ക്യൂവിൽ ചെലവഴിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

16കാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. 

അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. 

പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


Share it:

Viral

Post A Comment: