www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

കിടപ്പറയിൽ താൽപര്യം കുറയുന്നുണ്ടോ; കാരണങ്ങൾ ഇവയാകാം

bed-relation
Share it:

couples-evantually-stop-having-bed-relation


പ്രത്യുൽപാദനത്തിനു മാത്രമല്ല ശാരീരിക, മാനസിക ഉണർവിനും ലൈംഗിക ബന്ധം ആവശ്യമാണ്. എന്നാൽ പല ദമ്പതികളും വിവാഹത്തിലെ ആദ്യ നാളുകളിൽ പ്രകടിപ്പിച്ച താൽപര്യം പിന്നീട് ഇക്കാര്യത്തിൽ കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മാറിയ ജീവിത സാഹചര്യങ്ങൾ തന്നെയാണ് ഇതിനു കാരണമായി ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ലൈംഗിക ബന്ധത്തിൽ വിരസത വരുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  

സമ്മർദം

അണുകുടുംബങ്ങളിലേക്ക് മാറിയതോടെ ദമ്പതികൾ വലിയ സമ്മർദങ്ങൾക്ക് അടിമപ്പെടുന്നുണ്ട്. കൂട്ടു കുടുംബങ്ങളിൽ സ്ത്രീക്കും പുരുഷനും സമ്മർദം കുറവായിരിക്കും. ഒറ്റക്കാകുമ്പോൾ കുടുംബം രണ്ട് കരയിലേക്ക് എത്തിക്കാനുള്ള പെടാപാടിലായിരിക്കും ഇരുവരും. ഇതിനൊപ്പം പുതുതലമുറയിലെ ജോലികൾക്കും സമ്മർദം ഏറെയാണ്. മുമ്പൊക്കെ വൈകിട്ട് അഞ്ച് മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്ന ദമ്പതികൾ ഇപ്പോൾ അർധ രാത്രിയിലും ജോലി തുടരുകയാണ്. ഇത്തരം സമ്മർദങ്ങൾ ലൈംഗിക താൽപര്യം കുറക്കും. പങ്കാളികളിൽ ഒരാൾക്ക് സമ്മർദമുണ്ടെങ്കിൽ പോലും ലൈംഗിക ബന്ധം വിരസമായിരിക്കും. 

couples-evantually-stop-having-bed-relation

വിരസത

വിവാഹത്തിന്‍റെ ആദ്യ നാളുകളിൽ പങ്കാളികൾക്കുണ്ടാകുന്ന താൽപര്യം പിന്നീട് കുറയാറുണ്ട്. ഇതിനു കാരണം എന്നും ഒരേ സ്ഥലം, ഒരേ രീതികൾ എന്നിവ തുടരുന്നതാണ്. വർഷങ്ങൾ കഴിയുന്തോറും ലൈംഗിക ബന്ധത്തിലെ പുതുമ നഷ്‌ടമാകുകയും ഇരുവർക്കും വിരസത തോന്നുകയും ചെയ്യാറുണ്ട്. പുതിയ രീതികൾ പരീക്ഷിക്കുക, യാത്രകൾ പോകുക തുടങ്ങിയവ ഇത്തരം വിരസത മാറുന്നതിനു കാരണമാകും. 

couples-evantually-stop-having-bed-relation

ശുചിത്വമില്ലായ്‌മ

പങ്കാളികളിൽ ശുചിത്വമില്ലായ്‌മയുണ്ടെങ്കിൽ ലൈംഗിക ബന്ധത്തിലുള്ള താൽപര്യവും കുറയാറുണ്ട്. ഒപ്പം സ്വന്തം ശരീരത്തിൽ ആത്മവിശ്വാസമില്ലാത്തതും ചിലപ്പോൾ വിരസതയ്ക്ക് കാരണമാകാറുണ്ട്. സ്ത്രീകളിലാണ് ഇത്തരം ചിന്തകൾ അധികവും. പുരുഷൻമാരുടെ മദ്യപാന ശീലവും പുകവലി ശീലവും ചിലപ്പോൾ സ്ത്രീകളുടെ താൽപര്യം കുറക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5

16കാരനെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ

സൗത്ത് കരോളിന: 16 വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. 34 വയസ്സുള്ള കാതറിന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. അവധി ദിവസങ്ങളിലാണ് ഇവർ വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത്. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. 

അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധം പുലർത്തുന്നത് കണ്ടെത്തിയ ഒരാളാണ് പൊലീസിനു വിവരം കൈമാറിയത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ അധ്യാപിക കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീടാണ് അധ്യാപികയെ അറസ്റ്റ് ചെയ്‌തത്. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31നാണ് അധ്യാപികയുടെ പീഡനം സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. 

പിക്കന്‍സ് കൗണ്ടറിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്നു കാതറിന്‍ ഫോള്‍ജര്‍ പെല്‍ഫ്രേ. ഇവരെ പിന്നീട് പതിനായിരം ഡോളറിന് ജാമ്യത്തില്‍ വിട്ടു. നിരവധി തവണയാണ് ഈ വിദ്യാർഥിയുമായി ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഫ്ളോറിഡയില്‍ പതിനാലുകാരനായ വിദ്യാർഥിയെ തന്‍റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ 31 കാരിയായ അധ്യാപികയെ മാസങ്ങള്‍ക്കു മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അന്ന് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിവാഹിതയായ അധ്യാപിക 14 കാരനായ മുന്‍ വിദ്യാര്‍ത്ഥിയുമായ രണ്ടുമാസമായി ലൈംഗികബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.


Share it:

Sex

Post A Comment: